Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറ്റിൽ അകപ്പെട്ടയാളെ ...

കിണറ്റിൽ അകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

text_fields
bookmark_border
കിഴക്കമ്പലം: ആട്ടിൻകുട്ടിയെ എടുക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പട്ടിമറ്റം കൈതക്കാട് കൃഷ്ണവിലാസം വീട്ടിൽ സുനിൽകുമാറി​െൻറ വീട്ടിലെ കിണറ്റിലിറങ്ങവേ സുരേഷ് എന്നയാളാണ് കുടുങ്ങിയത്. ആടിനെ സുരക്ഷിതമായി കയറ്റിയെങ്കിലും കയറിൽ പിടിച്ച് മുകളിലേക്ക് കയറാൻ കഴിയാതെ വന്നപ്പോൾ ഫയർഫോഴ്‌സി​െൻറ സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ പട്ടിമറ്റം ഫയർഫോഴ്‌സ് ജീവനക്കാർ വലയും റോപ്പും ഉപയോഗിച്ച്‌ സുരക്ഷിതമായി കരക്കുകയറ്റുകയായിരുന്നു. എട്ടടി വ്യാസവും 30 അടി ആഴവുമുള്ള കിണറ്റിൽ മൂന്നടി വെള്ളവുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story