Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായനശാലകൾക്കും സ്കൂൾ...

വായനശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും പുസ്തകം നൽകി

text_fields
bookmark_border
പറവൂർ: പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട വായനശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് പുസ്തകം വിതരണം ചെയ്തു. ചേന്ദമംഗലം, പുത്തൻവേലിക്കര, വടക്കേക്കര, ചിറ്റാറ്റുകര, കുന്നുകര പഞ്ചായത്തുകളിലെ വിവിധ വായനശാലകൾക്കും സ്കൂളുകൾക്കുമാണ് പുസ്തകം നൽകിയത്. ബുക്ക്മാർക്കി​െൻറ വിവിധ ജില്ലകളിലെ ബ്രാഞ്ചുകൾ വഴി സമാഹരിച്ച പുസ്തകങ്ങളാണിവ. ചേന്ദമംഗലം പഞ്ചായത്ത് ലൈബ്രറിക്കുവേണ്ടി പ്രസിഡൻറ് ടി.ജി. അനൂപ് ബ്രാഞ്ച് മാനേജറിൽനിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചേന്ദമംഗലം ഗവ. എൽ.പി സ്കൂൾ, വടക്കുംപുറം ഗവ. യു.പി സ്കൂൾ, കരിമ്പാടം ഡി.ഡി സഭ സ്കൂൾ എന്നിവക്കുവേണ്ടി അധ്യാപകർ പുസ്തകങ്ങൾ സ്വീകരിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് ലൈബ്രറിക്ക് വേണ്ടി പഞ്ചായത്ത് മെംബർ വി.എസ്. അനിക്കുട്ടൻ, കെ.എ. ബിജു, എം.പി. ഷാജൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുത്തൻവേലിക്കര വിവേക ചന്ദ്രിക സ്കൂൾ വടക്കേക്കര പഞ്ചായത്ത് ലൈബ്രറി, പറയകാട് ഗവ. എൽ.പി സ്കൂൾ, കുന്നുകര ഗവ. എൽ.പി സ്കൂൾ, ശ്രീനാരായണ വിലാസം സ്കൂൾ എന്നിവിടങ്ങളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. ബുക്ക്മാർക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story