Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യ...

മത്സ്യ പര്യവേക്ഷണകേന്ദ്രം ദ്വിദിന പൊതുപ്രദർശനം

text_fields
bookmark_border
കൊച്ചി: ഭാരതീയ മത്സ്യ പര്യവേക്ഷണകേന്ദ്രം കൊച്ചി മേഖലയുടെ കീഴിലുള്ള പര്യവേക്ഷണ കപ്പലും മറ്റ് സംവിധാനങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സന്ദർശനത്തിന് തുറന്നുകൊടുക്കും. എറണാകുളം ഫൈൻ ആർട്സ് ഹാളിന് എതിർവശത്തുള്ള ഭാരതീയ മത്സ്യ പര്യവേക്ഷണകേന്ദ്രത്തി​െൻറ മറൈൻ എൻജിനീയറിങ് ഡിവിഷനിലാണ് പ്രദർശനം. മത്സ്യബന്ധനോപകരണങ്ങൾ, മത്സ്യനിരീക്ഷണത്തിനും നൗക പര്യടനത്തിനും കടലിലെ ആശയ വിനിമയത്തിനുമുള്ള ഉപകരണങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്നത്. ആസ്റ്റര്‍ ഹോംസ് ആദ്യവീടിന് ശിലയിട്ടു കൊച്ചി: പ്രളയാനന്തര കേരളത്തി​െൻറ പുനര്‍നിർമാണത്തിന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 'ആസ്റ്റര്‍ ഹോംസ്'എന്ന പേരില്‍ വീടുകള്‍ നിർമിച്ചുനൽകുന്നു. തകര്‍ന്ന വീടുകളുടെ കേടുപാട് തീര്‍ക്കുന്ന പദ്ധതിക്കും തുടക്കംകുറിച്ചു. ചേരാനല്ലൂര്‍ കുറുംകോട്ട ദ്വീപിലെ ബിജുവിന് നിർമിച്ചുനൽകുന്ന വീടി​െൻറ ശിലാസ്ഥാപനം നടൻ നിവിന്‍ പോളി നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എം.എൽ.എ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഹരീഷ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈബി ഈഡന്‍ എം.എല്‍.എയുടെ 'ചേരാം ചേരാനല്ലൂരിനൊപ്പം' കാമ്പയി​െൻറ ഭാഗമായ തണല്‍ ഭവനപദ്ധതിയുമായി സഹകരിച്ചാണ് വീട് നിർമിക്കുന്നത്. പ്രകൃതിദുരന്തത്തിനുശേഷം കേരളത്തെ പുനര്‍നിർമിക്കാന്‍ കോർപറേറ്റുകള്‍ മുന്നോട്ടുവരുന്നതില്‍ സന്തോഷമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. കേരളത്തെ പുനര്‍നിർമിക്കുന്നതിനായുള്ള ആസ്റ്റര്‍ വളൻറിയേഴ്‌സി​െൻറ ആഗോളപദ്ധതിയുടെ ഭാഗമാണിതെന്ന് ഡോ. ഹരീഷ് പിള്ള പറഞ്ഞു. സ്വന്തം സ്ഥലമുള്ളവര്‍ക്കാണ് വീട് നിര്‍മിക്കുക. ഒരുകൂട്ടം ആളുകള്‍ക്കായി ക്ലസ്റ്റര്‍ വീടുകള്‍ നിർമിക്കാനും കേടുപാട് സംഭവിച്ചവക്ക് അറ്റകുറ്റപ്പണി നടത്താനും പദ്ധതിയുണ്ട്. കമാന്‍ഡര്‍ ജെല്‍സണ്‍ എ. കവളക്കാട്ട്, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ പ്രതിനിധി ലത്തീഫ് കാസിം, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സോണി ചീക്കു, വൈസ് പ്രസിഡൻറ് സി.കെ. രാജു, വാര്‍ഡ് അംഗം കെ.ജി. രാജേഷ്, കൾചറല്‍ അക്കാദമി ഫോര്‍ പീസ് പ്രസിഡൻറ് ബീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൃദയ രക്തക്കുഴലിലെ തകരാർ വിജയകരമായി പരിഹരിച്ചു കൊച്ചി: രോഗിയുടെ ഹൃദയത്തില്‍നിന്നുള്ള പ്രധാന രക്തക്കുഴലായ അയോട്ടയിലെ കേടുപാട് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. കാസര്‍കോട് സ്വദേശി അബ്ദുസ്സലാമാണ് (39) ശസ്ത്രക്രിയക്ക് വിധേയനായത്. കൃത്രിമവസ്തു ഉപയോഗിച്ച് അയോട്ട പൊതിഞ്ഞുള്ള (റാപ്പിങ് അയോട്ട) എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി നടത്തിയത്. ബൈക്കസ്പിഡ് അയോട്ടിക് വാല്‍വ് (മൂന്നിന് പകരം രണ്ട് ലീഫ്‌ലെറ്റുകള്‍ മാത്രമുള്ള അയോട്ടിക് വാല്‍വ്), മാരക അയോട്ടിക് സ്‌റ്റെനോസിസ് (അയോട്ടിക് വാല്‍വ് ചുരുങ്ങുന്നത്), പോസ്റ്റ് സ്‌റ്റെനോട്ടിക് ഡൈലേറ്റേഷന്‍ എന്നിങ്ങനെ ഗുരുതര പ്രശ്‌നങ്ങളോടെയാണ് അബ്ദുസ്സലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയാക് സര്‍ജറി ആന്‍ഡ് ഹാര്‍ട്ട് ട്രാന്‍സ്പ്ലാേൻറഷന്‍ വിഭാഗം മേധാവി ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ഹൃദയത്തില്‍നിന്നുള്ള രക്തപ്രവാഹം കാര്യമായി തടസ്സപ്പെട്ടിരുന്നു. അഞ്ച് സ​െൻറിമീറ്ററിലേറെ വികസിച്ചിരുന്നെന്നും ഇത് അയോട്ട പൊട്ടാനിടയാക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണമായ പ്രക്രിയ കേരളത്തില്‍ ആദ്യമായാണ് പ്രയോഗിക്കുന്നത്. ഹാര്‍ട്ട് ലങ് മെഷിന്‍ ഉപയോഗിച്ച് രോഗിയുടെ ഹൃദയം രണ്ടുമണിക്കൂര്‍ പൂര്‍ണമായും നിര്‍ത്തിവെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കേടുപാട് സംഭവിച്ച അയോട്ടിക് വാല്‍വിന് പകരം ഡോക്ടര്‍മാര്‍ കൃത്രിമ വാല്‍വ് ഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story