Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണഘടന മൂല്യങ്ങള്‍...

'ഭരണഘടന മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്നു'

text_fields
bookmark_border
കൊച്ചി: രാജ്യത്ത് ഭരണഘടന വെല്ലുവിളി നേരിടുെന്നന്ന ആശങ്ക പങ്കുെവച്ച് 'ഭരണഘടനയും തുല്യനീതിയും' സെമിനാര്‍. ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ 82ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി​െൻറ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഭരണഘടനമൂല്യങ്ങളും ഭരണഘടന ധർമങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് വിഷയാവതരണം നടത്തിയ മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. 'ഡെക്കാൻ ക്രോണിക്കിള്‍' എക്‌സി. എഡിറ്റര്‍ കെ.ജെ. ജേക്കബ്, മായ കൃഷ്ണന്‍ എന്നിവർ സംസാരിച്ചു. സെല്‍ഫ് ഗവ.കമീഷന്‍ അംഗം പ്രഫ.എന്‍. രമാകാന്തന്‍ മോഡറേറ്ററായി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡൻറ് എം.ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പുരാവസ്തു-പുരാരേഖ വകുപ്പുകള്‍ ഒരുക്കിയ ചരിത്രരേഖകളുടെ പ്രദര്‍ശനവും ചിത്രകാരന്‍ സി.കെ. ഉദയകുമാറി​െൻറ നേതൃത്വത്തില്‍ നവോത്ഥാനചിത്രങ്ങളുടെ പ്രദര്‍ശനവും ശ്രദ്ധേയമാണ്. രാവിലെ 10നും ആറിനുമിടയില്‍ സന്ദര്‍ശിക്കാം. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ 'നവോത്ഥാനത്തി​െൻറ നാള്‍വഴികള്‍' വിഷയത്തില്‍ സെമിനാര്‍. കേരള മീഡിയ അക്കാദമി ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ മോഡറേറ്ററാകും. കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട്, ഹരീഷ് വാസുദേവന്‍, അഭിലാഷ് മോഹന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകീട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന 'സത്യം വദഃ കര്‍മം ചരഃ' കാക്കാരിശ്ശി നാടകം. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണ​െൻറ 'കഥാപുരുഷന്‍' ചലച്ചിത്ര പ്രദര്‍ശനം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു കൊച്ചി: പുസ്തകപ്രേമികൾക്ക് അക്ഷരങ്ങളുടെ 10 ദിനരാത്രങ്ങൾ സമ്മാനിച്ച് 22ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കവി എസ്. രമേശൻ നായർ മുഖ്യാതിഥിയായി. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. ടി.എൻ. വിശ്വംഭരൻ, ബി. പ്രകാശ് ബാബു, പി. സോമനാഥൻ, ഇ.എൻ. നന്ദകുമാർ എന്നിവർ സംസാരിച്ചു. ഇത്തവണ സന്ദർശകരുടെ എണ്ണത്തിലും വാങ്ങിയ പുസ്തകങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടായതായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ചെയർമാൻ ഡോ. എം.സി. ദിലീപ്‌കുമാർ, സംഘടകസമിതി പ്രസിഡൻറ് ഇ.എൻ നന്ദകുമാർ, ജനറൽ സെക്രട്ടറി ഇ.എം. ഹരിദാസ് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story