Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഖ്യാപനം മാത്രം;...

പ്രഖ്യാപനം മാത്രം; കക്കടാശ്ശേരി കവലയിൽ ട്രാഫിക് സംവിധാനമില്ല

text_fields
bookmark_border
പ്രഖ്യാപനം മാത്രം; കക്കടാശ്ശേരി കവലയിൽ ട്രാഫിക് സംവിധാനമില്ല
cancel
മൂവാറ്റുപുഴ: അപകടങ്ങൾ തുടർക്കഥയായി മാറിയ കക്കടാശ്ശേരി കവലയിൽ ഏറെക്കാലമായിട്ടും ട്രാഫിക്സംവിധാനം ഒരുക്കിയില്ല. അപകടങ്ങളിൽ നിരവധി ജീവൻ നഷ്ടപ്പെട്ടതോടെ സിഗ്നൽ ബോർഡുകളും വേഗം നിയന്ത്രണ സംവിധാനങ്ങളുമടക്കം ഗതാഗതപരിഷ്കാരം ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന് വർഷമൊന്ന് പിന്നിടുകയാണ്. കൊച്ചി-ധനുഷ് കോടി ദേശീയ പാതയിലെ മൂവാറ്റുപുഴ-കക്കടാശ്ശേരി കവലയിലെ കൊടുംവളവിലെ അധികൃതരുടെ അനാസ്ഥക്കെതിരെ ഇപ്പോൾ പ്രതിഷേധം ഉയരുകയാണ്. ദേശീയപാതയും മൂവാറ്റുപുഴ -കാളിയാര്‍ റോഡും സംഗമിക്കുന്ന കക്കടാശ്ശേരിയില്‍ രണ്ടു വര്‍ഷത്തിനിടെ ഒമ്പതു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഓരോ അപകടം ഉണ്ടാകുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകുക മാത്രം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന അപകടത്തില്‍ വിദ്യാർഥിനിയടക്കം ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കടയിരുപ്പ് കോളജിലെ എന്‍ജിനീയറിങ് വിദ്യാർഥിയും ഇവിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. മുന്നിലെ കാഴ്ച മറയ്ക്കുന്ന വളവുകളാണ് അപകടത്തിന് പ്രധാന കാരണം. വളവ് തിരിഞ്ഞ് എത്തുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാൻ സാധിക്കില്ല. ദേശീയപാതയിൽ വേഗനിയന്ത്രണ സംവിധാനങ്ങളും, സിഗ്നൽ ബോർ ഡുകളുമടക്കം സ്ഥാപിക്കാൻ വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. അപകടം പതിവായിട്ടും നടപടികൾക്ക് അധികൃതര്‍ തയാറാകുന്നില്ല. നേരത്തേ പൗരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധമടക്കം സമരപരിപാടികള്‍ ആവിഷ്‌കരിച്ചെങ്കിലും കാര്യമുണ്ടായില്ല. ശബരിമല തീർഥാടനം ആരംഭിക്കുന്നതോടെ നിരത്തുകളില്‍ തിരക്കും വർധിക്കും. ഇതിനു പുറമെ ടൂറിസ്റ്റ് സീസണ്‍ ആയതോടെ നിരവധി സഞ്ചാരികളും ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡിലെ തിരക്ക് വർധിക്കാന്‍ ഇതും കാരണമായിട്ടുണ്ട്. വിഷയത്തിൽ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story