Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആ​വേശം വിതറി അല്ലു...

ആ​വേശം വിതറി അല്ലു അർജുനും കേരള ബ്ലാസ്​​േറ്റഴ്​സും

text_fields
bookmark_border
ആലപ്പുഴ: പ്രളയജലത്തിൽ മുങ്ങി തണുത്തുപോകുമായിരുന്ന നെഹ്റു ട്രോഫി ജല മാമാങ്കത്തിന് ആവേശച്ചൂട് പകരുന്നതായി തെലുങ്ക് നടൻ അല്ലു അർജു​െൻറയും കേരള ബ്ലാസ്റ്റേഴ്സ് ടീമി​െൻറയും പങ്കാളിത്തം. വള്ളംകളിയുടെ ആവേശപ്പെരുപ്പം ഉച്ചസ്ഥായിയിൽ എത്തുന്നതിന് മുേമ്പ അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും പവിലിയനിൽ എത്തി. അല്ലു അർജുനെ കണ്ടതും ഇരുകരയിൽനിന്നും ആവേശ ആർപ്പുവിളി ഉയർന്നു. മലയാളത്തിൽ എല്ലാവർക്കും നമസ്കാരം നേർന്നതോടെ ആരാധകർ ഇളകിമറിഞ്ഞു. കേരളത്തിലേക്ക് ഇത്രയും വലിയ ഒരുപരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും കേരളത്തെയും മലയാളികളെയും താൻ ഏറെ സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽനിന്ന് യാത്ര തിരിക്കവെ എല്ലാവരും േചാദിച്ചു എവിെട പോകുന്നെന്ന്. ഒരുതെലുങ്ക് നടന് കിട്ടാവുന്ന ഏറ്റവും വലിയ ആദരമാണ് കിട്ടിയതെന്നും അതിന് നന്ദി അറിയിക്കുകയാണെന്നും അല്ലു അറിയിച്ചു. ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലിന് മുമ്പ് അവരോടൊപ്പം സെൽഫിയും എടുത്തു. കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ബോട്ടിൽ ചുറ്റി കാണികളെയും അഭിവാദ്യം ചെയ്താണ് അല്ലു അർജുനും കേരള ബ്ലാസ്റ്റേഴ്സ് ടീമും വേദി വിട്ടത്. വാർത്തകൾ നിസാർ പുതുവന ജിനു റെജി ടി.എ.കെ ആശാൻ ചിത്രങ്ങൾ ബിമൽ തമ്പി
Show Full Article
TAGS:LOCAL NEWS 
Next Story