Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരിത്രമുഹൂർത്തങ്ങൾ...

ചരിത്രമുഹൂർത്തങ്ങൾ വിളിച്ചോതി ചിത്രപ്രദർശനം

text_fields
bookmark_border
ആലപ്പുഴ: കേരളം കടന്നുവന്ന തൊട്ടുകൂടായ്മയുടെയും അയിത്തത്തി​െൻറയും കറുത്ത ഏടുകളിലേക്ക് തിരിഞ്ഞുനോട്ടമായി ആലപ്പുഴ നഗരചത്വരത്തിലെ ചിത്രപ്രദർശനം. നവോത്ഥാന കേരളത്തിന് തിലകക്കുറി ചാർത്തിയ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ 82ാം വാർഷിക ഭാഗമായാണ് സംഘടിപ്പിച്ചത്. ചിത്രപ്രദർശനം ധനമന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. 12 വരെയാണ് ചിത്രപ്രദർശനം. വില്ലുവണ്ടി സമരം, കല്ലുമാല സമരം, മിശ്രഭോജനം, വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, പന്തിഭോജനം, ചാന്നാർ കലാപം, പുലപ്പേടി മണ്ണാപ്പേടി, ഗാന്ധിജിയുടെ കേരളസന്ദർശനവും ഒക്കെ പ്രതിപാദിക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലതല സംഘാടകസമിതിയും ചേർന്നാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കൗൺസിലർ പ്രേംകുമാർ, ഹരിതകേരളം ജില്ല കോഓഡിനേറ്റർ രാജേഷ് കുമാർ എന്നിവർ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story