Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുനെസ്​കോയുടെ വേൾഡ്​...

യുനെസ്​കോയുടെ വേൾഡ്​ ഹെറിറ്റേജ്​ ടാഗിനായി ശ്രമം തുടങ്ങി ^മന്ത്രി തോമസ്​ ​െഎസക്​

text_fields
bookmark_border
യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ടാഗിനായി ശ്രമം തുടങ്ങി -മന്ത്രി തോമസ് െഎസക് ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ടാഗിനായി ശ്രമം കേരള സർക്കാർ തുടങ്ങിയതായി ധനമന്ത്രി തോമസ് െഎസക്. നെഹ്റുട്രോഫി ജലോത്സവത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അതി​െൻറ ഭാഗമായാണ് യുനെസ്കോ പ്രതിനിധി എറിക് ഫോൾട്ട് ജലോത്സവത്തിൽ പെങ്കടുക്കാനെത്തിയതെന്നും മന്ത്രി അറിയിച്ചു. അടുത്ത ജലമാമാങ്കത്തിനുമുമ്പ് ആലപ്പുഴ നഗരത്തിലും പുന്നമടയിലുമായി 1500 കോടിയുടെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും. െഎ ലീഗ് ഫുട്ബാൾ മാതൃകയിൽ കേരള ബോട്ട് ലീഗ് ഇൗ വർഷം തന്നെ യാഥാർഥ്യമാക്കുമെന്നും അറിയിച്ചു. ആകാശത്ത് കാർമേഘം നിറയുേമ്പാൾ മുങ്ങിപ്പോകുന്ന കുട്ടനാടിന് ശരിക്കും ഉണർവാണ് നെഹ്റുട്രോഫി ജലമേളയെന്ന് തുടർന്ന് സംസാരിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പുതിയ ടൂറിസം പാക്കേജിൽ നെഹ്റുട്രോഫിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾകൂടി ആസൂത്രണം ചെയ്യണമെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ഉദ്ഘാടനത്തിനെത്തിയ ഗവർണർ ജസ്റ്റിസ് പി. സദാശിവം മലയാളത്തിൽ ആശംസ നേർന്നതും കാണികൾക്ക് ആവേശമായി. ഭാര്യ സരോജവുമൊത്താണ് അദ്ദേഹം എത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story