Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവോത്ഥാന മണ്ണിനെ...

നവോത്ഥാന മണ്ണിനെ സർക്കാർ വർഗീയവത്​കരിക്കുന്നു ^എം.പി

text_fields
bookmark_border
നവോത്ഥാന മണ്ണിനെ സർക്കാർ വർഗീയവത്കരിക്കുന്നു -എം.പി ആലപ്പുഴ: നവോത്ഥാന കാലയളവിൽ ജന്മമെടുക്കാത്ത സി.പി.എം അതി​െൻറ പിതൃത്വം അവകാശപ്പെടുന്നത് അപഹാസ്യമാണെന്നും സി.പി.എമ്മും ബി.ജെ.പിയും നവോത്ഥാനത്തി​െൻറ മണ്ണിനെ വർഗീയവത്കരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സി. വേണുഗോപാൽ എം.പി അഭിപ്രായപ്പെട്ടു. ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതി പ്രവേശന വിഷയത്തെ വർഗീയവത്കരിക്കാൻ സി.പി.എമ്മും ബി.ജെ.പിയും കലഹിച്ച് കൈകോർക്കുന്നു. ശബരിമല തങ്ങൾക്ക് ലഭിച്ച സുവർണാവസരമാണെന്ന സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിലൂടെ ശബരിമലയെ സംഘർഷഭൂമിയാക്കി മുതലെടുപ്പിനാണെന്ന് വ്യക്തമാകുന്നു. വിഷയത്തെ ഓർഡിനൻസിലൂടെ മറികടക്കാൻ കഴിയുമെന്നിരിക്കെ അതിന് തയാറാകാത്ത കേന്ദ്രസർക്കാറി​െൻറ സമീപനവും ശ്രീധരൻ പിള്ളയുടെ പ്രസംഗവും കൂട്ടിവായിക്കേണ്ടതാണ്. ഭൂരിപക്ഷമുള്ള ഒരുസർക്കാറിനെ വലിച്ച് താഴെയിടുമെന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനം കേരളത്തി​െൻറ മണ്ണിൽ വിലപ്പോകിെല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്ന ആർ.എസ്.എസ് ദേശീയ നേതൃത്വത്തി​െൻറ നിലപാടിന് പിന്നിൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉൾപ്പെടെ അജണ്ട നടപ്പാക്കലാണെന്നും അതിനെ പരോക്ഷമായി പിന്തുണക്കുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ എം.പി ജാഥ ക്യാപ്റ്റൻ കൊടിക്കുന്നിൽ സുരേഷിന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്‌, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ആർ. ജയപ്രകാശ്, ബി. ബാബുപ്രസാദ്‌, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, എ.എ. ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു, കെ.പി. ശ്രീകുമാർ, മാന്നാർ അബ്‌ദുൽ ലത്തീഫ്, ഡി. സുഗതൻ, ബി. ബൈജു, പി. നാരായണൻകുട്ടി, ഡി. വിജയകുമാർ, സി.കെ. ഷാജി മോഹൻ, എസ്. ശരത്, ഇ. സമീർ, കോശി എം. കോശി, എബി കുര്യാക്കോസ്, കെ.ആർ. മുരളീധരൻ, കെ.വി. മേഘനാഥൻ, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, സജീവ് ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story