Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണം തട്ടിപ്പ്: ആർ.ഡി...

പണം തട്ടിപ്പ്: ആർ.ഡി ഏജൻറ്​ അറസ്​റ്റിൽ

text_fields
bookmark_border
ചാരുംമൂട്: പണം തട്ടിപ്പിന് ചുനക്കര പോസ്റ്റ് ഒാഫിസിലെ ആർ.ഡി ഏജൻറ് അറസ്റ്റിൽ. ചുനക്കര തെക്കുംമുറി കാട്ടൂർ തെക്കേതിൽ സുരാലയത്തിൽ സുധർമയെയാണ് (45) നൂറനാട് പൊലീസ് പിടികൂടിയത്. പോസ്റ്റ് ഒാഫിസ് സേവിങ്സ് അക്കൗണ്ടിൽ അടക്കാൻ പത്തോളം ഇടപാടുകാരിൽനിന്ന് ശേഖരിച്ച ആറുലക്ഷത്തോളം രൂപയുമായി അഞ്ചുമാസം മുമ്പ് ഇവർ നാടുവിട്ടെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്. പൊലീസ് അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം പൂന്തുറയിെല ലോഡ്‌ജിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ബിജുവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് സുധർമയെ ലോഡ്ജിൽ കണ്ടെത്തിയത്. സീനിയർ പൊലീസ് ഓഫിസർ നെജി, രജീന്ദ്രദാസ്, വനിത പൊലീസ് ഓഫിസർ അനിത, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ സീനിയർ ഓഫിസർ അജയ് ശേഖർ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ കത്തി മാവേലിക്കര: ഇടിമിന്നലിൽ വീടി​െൻറ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. തട്ടാരമ്പലം മറ്റം തെക്ക് കോട്ടപ്പുറത്ത് കിഴക്കതിൽ പ്രസന്നകുമാറി​െൻറ വീട്ടിലാണ് കഴിഞ്ഞദിവസം നാശം നേരിട്ടത്. വയറിങ് പൂർണമായി നശിച്ചു. വീട്ടിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മിന്നലി​െൻറ ആഘാതത്തിൽ വൈദ്യുതി മീറ്ററിലാണ് തീ ആദ്യം പടർന്നത്. അധ്യാപക ഒഴിവ് ചാരുംമൂട്: ഇലിപ്പക്കുളം കെ.കെ.എം ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യർ തിങ്കളാഴ്ച രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ എത്തണം. ഫോൺ: 9447275369.
Show Full Article
TAGS:LOCAL NEWS 
Next Story