Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയമനങ്ങളിൽ...

നിയമനങ്ങളിൽ അപാകതയില്ലെന്ന്​ കെ.എസ്​.ഡി.പി

text_fields
bookmark_border
ആലപ്പുഴ: കെ.എസ്.ഡി.പിയിലെ നിയമന നടപടികൾ സുതാര്യമാണെന്ന് കമ്പനി മാനേജ്മ​െൻറ്. ജൂനിയര്‍ അസിസ്റ്റൻറ്, ഡ്രൈവര്‍, അറ്റന്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഗാര്‍ഡനര്‍, റിസപ്ഷനിസ്റ്റ് കം ടെലിഫോണ്‍ ഓപറേറ്റര്‍, സ്റ്റെനോഗ്രാഫര്‍ മുതലായ എന്‍ട്രി ലെവല്‍ തസ്തികകളില്‍ പി.എസ്.സി വഴിയാണ് നിയമനം. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സീനിയര്‍ അക്കൗണ്ടൻറ് തസ്തിക പ്രമോഷന്‍ വഴി നികത്തേണ്ടതാണ്. കോമേഴ്സ് ബിരുദവും അഡ്വാന്‍സ്ഡ് അക്കൗണ്ടന്‍സി യോഗ്യതയും ധനകാര്യ വിഭാഗ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അര്‍ഹത. യോഗ്യതയുള്ളവരില്ലാത്ത സാഹചര്യത്തില്‍ നേരിട്ട് നിയമനം നടത്താം. അക്കൗണ്ട്സ് വിഭാഗത്തില്‍ യോഗ്യതയുള്ളവരില്ലാത്ത സാഹചര്യത്തില്‍ സർക്കാറി‍​െൻറ അനുമതിയോടെയാണ് നിയമന നടപടി ആരംഭിച്ചത്. ഒഴിവുള്ള സൂപ്പര്‍വൈസറി/മാനേജീരിയല്‍ തസ്തികയിലേക്ക് മാധ്യമങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചും സുതാര്യ നടപടിക്രമങ്ങള്‍ പാലിച്ചുമാണ് നിയമനം നടത്തിയത്. അപേക്ഷ അംഗീകരിച്ച് മുന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സര്‍ക്കാര്‍ സ്ഥാപനമായ സ​െൻറര്‍ ഫോര്‍ മാനേജ്മ​െൻറ് ആൻഡ് ഡെവലപ്മ​െൻറ് എഴുത്തുപരീക്ഷ നടത്തിയാണ് ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കിയത്. ഗവ. സെക്രട്ടറിമാരും അടങ്ങുന്ന സമിതി ഇൻറർവ്യൂ നടത്തിയാണ് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരെ നിയമിച്ചത്. ഫിനാന്‍സ് മാനേജര്‍ സ്ഥാനത്തും യോഗ്യതയുള്ള വ്യക്തിയെ പുതുതായി നിയമിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വന്ന പരിചയ സമ്പന്നനായ ചാര്‍ട്ടേഡ് അക്കൗണ്ടൻറാണ്. നിര്‍മാണം പൂര്‍ത്തീകരിച്ച് വരുന്ന പുതിയ പ്രോജക്ടി‍​െൻറ കാര്യങ്ങളാണ് ഇപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. ലേഖക​െൻറ വിശദീകരണം: നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് സ്വാഭാവികമായും ലഭിക്കേണ്ട പ്രമോഷൻ തസ്തികകൾ നിഷേധിക്കുന്ന നേരിട്ടുള്ള നിയമനത്തെക്കുറിച്ചായിരുന്നു 'മാധ്യമം' റിപ്പോർട്ട്. സീനിയര്‍ അക്കൗണ്ടൻറ് തസ്തിക പ്രമോഷന്‍ വഴി നികത്തേണ്ടതാണെന്ന വിശദീകരണം തന്നെയാണ് വാർത്തയിൽ പറയുന്നത്. യോഗ്യതയുള്ളവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ നേരിട്ട് നിയമനം നടത്താൻ നിയമം അനുവദിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും എൻട്രി ലെവലിൽ നിശ്ചയിക്കപ്പെട്ട യോഗ്യത മുൻനിർത്തി ബോർഡ്/കോർപറേഷനുകളിൽ സർക്കാർ അംഗീകരിച്ച പ്രമോഷൻ മാനദണ്ഡം കെ.എസ്.ഡി.പിയിൽ മാത്രം വ്യത്യസ്തമാകുന്നുവെന്നതാണ് പ്രസക്തം. ലേബർ കമീഷണറും തൊഴിലാളി യൂനിയനുകളും അംഗീകരിച്ച പ്രമോഷൻ പോളിസിക്ക് വിരുദ്ധമായ നടപടിയാണ് വാർത്തക്ക് ആധാരം. ഇേൻറണൽ റിക്രൂട്ട്മ​െൻറി​െൻറ ഭാഗമായി യോഗ്യരായ ഉദ്യോഗാർഥികൾ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടോയെന്ന് അന്വേഷിക്കാതെ ഉന്നത​െൻറ മകൾക്ക് നേരിട്ട് നിയമനം നടത്തിയെന്നതായിരുന്നു വാർത്ത. ഫിനാൻസ് മാനേജർ തസ്തികയിൽ യോഗ്യനായ ആളെ നിയമിച്ചപ്പോൾ പ്രായ പരിധി കഴിഞ്ഞയാൾ പുറത്തുപോയ അവസ്ഥ സൃഷ്ടിക്കപ്പെെട്ടന്ന പരാമർശം കമ്പനി അംഗീകരിക്കുന്നുണ്ട്. വാർത്തയിൽ പരാമർശമൊന്നുമില്ലെങ്കിലും സ​െൻറര്‍ ഫോര്‍ മാനേജ്മ​െൻറ് ആൻഡ് ഡെവലപ്മ​െൻറ് പരീക്ഷ നടത്തി ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിെച്ചന്ന് ചൂണ്ടിക്കാട്ടിയത് നടപടികൾ സുതാര്യമാണെന്ന് വിശദീകരിക്കാനാണ്. ഇൗ സുതാര്യത എല്ലാറ്റിലും പാലിക്കണമെന്നതാണ് 'മാധ്യമം' വാർത്തക്ക് പിന്നിലും.
Show Full Article
TAGS:LOCAL NEWS 
Next Story