Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൻറര്‍വെന്‍ഷനല്‍...

ഇൻറര്‍വെന്‍ഷനല്‍ റേഡിയോളജി സമ്മേളനം

text_fields
bookmark_border
കൊച്ചി: രോഗനിര്‍ണയം, ചികിത്സ എന്നിവക്ക് ഇൻറര്‍വെന്‍ഷനല്‍ റേഡിയോളജി, ആന്തരികാവയവങ്ങളുടെ ചിത്രീകരണം എന്നീ വൈദ്യശാസ്ത്ര മേഖലകളില്‍ ഉണ്ടായ നൂതന കാല്‍വെയ്പുകള്‍ പഠിക്കുന്ന ഇൻറര്‍വെൻഷനൽ റേഡിയോളജി വിദഗ്ധരുടെ ദേശീയ സമ്മേളനം (ഐ.ആര്‍.സി.ഒ.എന്‍-2018) കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ പ്രഫ. വി.ആര്‍. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് പാസ്‌കുലര്‍ ആൻഡ് ഇൻറര്‍വെൻഷനൽ റേഡിയോളജി (ഐ.എസ്.വി.ഐ.ആര്‍) ദേശീയ സെക്രട്ടറി ഡോ. അരുണ്‍ ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. ഡോ. ടോണി മാമ്പള്ളി, ഡോ. ലിജേഷ് കുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജോർജ് ജോസഫ്, ഡോ. മാത്യു ഫിലിപ്, ഡോ. പി. ഷാജി, ഡോ. എം. ശരത്ത് ബാബു എന്നിവർ സംസാരിച്ചു. കീറിമുറിക്കലുകള്‍ ഇല്ലാതെ നേരിയ ട്യൂബായ കത്തീറ്റര്‍ രോഗബാധിത ഭാഗത്തേക്ക് ഇമേജിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി എത്തിച്ച് ചികിത്സിക്കുന്ന രീതിയാണ് ഇൻറര്‍വെൻഷനൽ റേഡിയോളജി അവലംബിക്കുന്നതെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറിയും പി.വി.എസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഇൻറര്‍വെൻഷനൽ റേഡിയോളജി വിഭാഗം തലവനുമായ ഡോ. ലിജേഷ് കുമാര്‍ പറഞ്ഞു. മുന്നൂറ്റമ്പതില്‍പരം വിദഗ്ധ ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story