Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപായിപ്പാടന് ട്രോഫി:...

പായിപ്പാടന് ട്രോഫി: കരക്കാര്‍ ആവേശത്തിമിര്‍പ്പില്‍

text_fields
bookmark_border
ഹരിപ്പാട്: മഹാപ്രളയശേഷം നടന്ന നെഹ്റുട്രോഫി വള്ളംകളിയില്‍ വിജയകിരീടമണിഞ്ഞ പായിപ്പാടൻ ചുണ്ടന് നാടി​െൻറ സ്നേഹാദരം. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് ഇത്തവണ പുന്നമടക്കായലില്‍ പായിപ്പാടിനുവേണ്ടി തുഴയെറിഞ്ഞത്. നാലാം തവണയാണ് പായിപ്പാടന്‍ നെഹ്റുട്രോഫി നേടുന്നത്. ഫലമറിഞ്ഞതോടെ കരക്കാര്‍ എല്ലാം മറന്ന് ആഹ്ലാദപ്രകടനം നടത്തി. ഹരിപ്പാട്-വീയപുരം റോഡിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ പ്രായഭേദം മറന്ന് എല്ലാവരും പെങ്കടുത്തു. പടക്കം പൊട്ടിച്ചും ആനന്ദ നൃത്തമാടിയും മധുരം വിളമ്പിയുമാണ് നാട്ടുകാർ പ്രകടനത്തിൽ പങ്കാളികളായത്. ഇരുചക്രവാഹനങ്ങളില്‍ തുഴയേന്തി വള്ളപ്പാട്ട് പാടിയും യുവാക്കള്‍ സന്തോഷമാടിയപ്പോൾ സ്ത്രീകള്‍ പൂത്തിരി കത്തിച്ചും തിരുവാതിര കളിച്ചും പങ്കുചേര്‍ന്നു. പള്ളാത്തുരുത്തിയിലും ആഹ്ലാദപ്രകടനം നടന്നു. നെഹ്‌റുട്രോഫി വള്ളംകളിക്ക് കേന്ദ്രം 25 ലക്ഷം അനുവദിച്ചു -എം.പി ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിക്ക് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം 25 ലക്ഷം അനുവദിച്ച് ഉത്തരവായതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ നേരത്തേ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി എം.പി കൂടിക്കാഴ്ച നടത്തിയിരുന്നു. നെഹ്‌റുട്രോഫി വള്ളംകളിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാണ് തുക. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഐകോണിക് വിനോദ സഞ്ചാര പട്ടികയിൽ നെഹ്‌റുട്രോഫി വള്ളംകളിയെ ഉൾപ്പെടുത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ നെഹ്‌റു ട്രോഫിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യം തത്ത്വത്തിൽ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് യാഥാർഥ്യമാകാൻ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story