Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാനിനും ടോണിയും...

ജാനിനും ടോണിയും മാർക്കേസും പറയുന്നു... ''എന്ത്​ മനോഹരമാണീ നാട്​!''

text_fields
bookmark_border
ആലപ്പുഴ: ''എന്തൊരു അതിജീവനമാണീ നാടിേൻറത്?. ദിവസങ്ങൾക്കുമുമ്പ് പ്രളയം തകർത്തെറിഞ്ഞ ഒരു ദേശമാണിെതന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ഇത് വള്ളംകളി മാത്രമല്ല, സന്തോഷത്തി​െൻറ ഉത്സവംകൂടിയാണ്'' -നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം നെഞ്ചേറ്റിയ ന്യൂസിലൻഡ് സ്വദേശി ജാനിൻ പറയുേമ്പാൾ നീലക്കണ്ണുകൾ വിടർന്നു. ''എന്ത് ഭംഗിയാണീ നാടിന്, എന്തൊരു കരുത്താണീ തുഴച്ചിലിന്, എത്രയെത്ര നിറങ്ങളിവിടെ...'' -ന്യൂസിലൻഡിലെ വെലിങ്ടണിൽ നഴ്സായി പ്രവർത്തിക്കുന്ന ജാനിൻ അത്യാവേശത്താൽ പറയുന്നു. ''ഇനിയൊരു വർഷവും നെഹ്റു ട്രോഫി ഞങ്ങൾ ഉപേക്ഷിക്കില്ല''. വള്ളങ്ങൾ ഫിനിഷിങ്ങിലേക്ക് അടുത്തതോടെ ഭർത്താവ് ടോണി ആവേശത്താൽ ആർപ്പുവിളി തുടങ്ങി. കൂടെ ജാനിനും. ഏഴുദിവസം മുമ്പാണ് ജാനിനും മെക്കാനിക്കായ ഭർത്താവ് ടോണിയും കുട്ടനാട്ടിലെത്തിയത്. നാടിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രളയത്തെപ്പറ്റി മനസ്സിലാക്കിയത്. അതിനാൽ വള്ളംകളി കാണുന്നതിെനക്കാൾ ഇരുവർക്കും ആവേശം വഞ്ചിപ്പാട്ടിനൊത്ത് നാട്ടുകാരുമായി നൃത്തം വെക്കാനായിരുന്നു. എന്നാൽ, സുഹൃത്തായ ജർമൻകാരൻ മാർക്കേസിന് കുട്ടനാടി​െൻറ പ്രകൃതിതന്നെയാണ് ഏറ്റവും ആകർഷിച്ചത്. അദ്ദേഹം പറയുന്നത് അമേരിക്കയിലെ മിയാമിപോലെയാണ് കുട്ടനാടെന്നാണ്. തികച്ചും ധ്യാനനിരതനാവാൻ പറ്റിയ സ്ഥലം. ഇവിടെ വന്നിട്ട് കുറച്ചുകാലം യോഗയും പഠിക്കുന്നുണ്ട് കക്ഷി. ''ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തെക്കാളും സുന്ദര നഗരമാണ് കേരളം. അതുപോലെതന്നെ ആളുകളും. എപ്പോഴും പുഞ്ചിരിക്കുന്ന ആളുകളുള്ള നാടാണ് കുട്ടനാട്'' -ഫോേട്ടാഗ്രാഫർ കൂടിയായ അദ്ദേഹം പറഞ്ഞു. ഇനി വാരാണസിയിലേക്കാണ് മൂവരുടെയും യാത്ര.
Show Full Article
TAGS:LOCAL NEWS 
Next Story