Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഴുത്തിൽ പൈപ്പ്...

കഴുത്തിൽ പൈപ്പ് കുടുങ്ങിയ നായ്​ക്കുട്ടിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
മൂവാറ്റുപുഴ: കഴുത്തിൽ പി.വി.സി പൈപ്പ് കുടുങ്ങി അവശനിലയിൽ കണ്ടെത്തിയ നായ്ക്കുട്ടിയെ ദയ പ്രവർത്തകർ രക്ഷപ്പെടുത്തി. മൂവാറ്റുപുഴ ആസാദ് റോഡിൽ കെ.എം.എൽ.പി സ്കൂളിന് സമീപം കണ്ടെത്തിയ നായ്ക്കുട്ടിയുടെ കഴുത്തടക്കം പുഴുവരിച്ച നിലയിലായിരുന്നു. പ്രദേശവാസികൾ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മൃഗസംരക്ഷണ സംഘടനയായ ദയയുടെ കോഓഡിനേറ്റർ അമ്പിളി പുരക്കൽ എത്തി നായെ പിടികൂടി മൂവാറ്റുപുഴയിലെ താൽക്കാലിക ഷെൽട്ടറിൽ എത്തിച്ചു. തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് പൈപ്പ് മുറിച്ചുമാറ്റി. മുറിവ് ഭേദമാകാൻ മരുന്നുനൽകി. കിങ്ങിണി എന്ന് പേരിട്ട നായ്ക്കുട്ടിയെ അഞ്ചുദിവസത്തെ വിശ്രമത്തിന് ശേഷം വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story