Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാലടിത്തണ്ട്...

വാലടിത്തണ്ട് അംഗൻവാടിക്ക്​ പുതിയ കെട്ടിടം

text_fields
bookmark_border
വാലടിത്തണ്ട് അംഗൻവാടിക്ക്​ പുതിയ കെട്ടിടം
cancel
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വാലടിത്തണ്ടില്‍ പ്രവര്‍ത്തിക്കുന്ന 85ാം നമ്പര്‍ അംഗൻവാടി ക്ക് പുതിയ കെട്ടിട നിർമാണം ആരംഭിച്ചു. മൂന്ന് സ​െൻറ് സൗജന്യമായി ലഭിക്കുകയും എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 12 ലക്ഷം അനുവദിക്കുകയും ചെയ്തതോടെയാണിത്. പെരുമറ്റത്തെ വ്യവസായി വെളിയത്തുകുടിയില്‍ വി.യു. സിദ്ദീഖ് (വി.എസ്)ആണ് സ്ഥലം സൗജന്യമായി നല്‍കിയത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചുറ്റും കാടുകയറി ഇഴജന്തുക്കളുടെ താവളമായ അംഗൻവാടി കാലപ്പഴക്കം ചെന്ന് ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കെട്ടിടത്തിലാണ് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നത്. ശോച്യാവസ്ഥയെത്തുടര്‍ന്ന് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവെപ്പടുന്നത്. ഇപ്പോഴുള്ളത് 13 കുട്ടികൾ മാത്രം. സ്വന്തമായി സ്ഥലത്തിനും കെട്ടിടത്തിനുമായി പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല. ഭൂമിക്ക് പൊന്നുംവിലയുള്ള പ്രദേശത്ത് ഭൂമി സൗജന്യമായി നല്‍കാന്‍ ആരും തയാറായിരുന്നില്ല. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഇടപെടലിനെത്തുടർന്നാണ് സ്ഥലം സൗജന്യമായി ലഭിച്ചത്. എം.എൽ.എക്കൊപ്പം വി.യു. സിദ്ദീഖ്, പി.ഇ. മുഹമ്മദ്, ഇ.കെ. ഷാജി, സി.എച്ച്. നാസര്‍, എം.ഇ. ഷാജി എന്നിവർ അംഗൻവാടിയിലെത്തി നിർമാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story