Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല: ഇക്കുറി...

ശബരിമല: ഇക്കുറി സേവനത്തിന് സി.പി.എം വളൻറിയർമാരും

text_fields
bookmark_border
നെടുമ്പാശ്ശേരി: മണ്ഡലകാലത്ത് വിവിധ ശബരിമല ഇടത്താവളങ്ങളിൽ അയ്യപ്പഭക്തന്മാർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിന് ഇക്കുറി സി.പി.എം പ്രവർത്തകരുണ്ടാകും. ഇതിനായി താഴേത്തട്ടിലേക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജ് വേളയിൽ ഔദ്യോഗിക ഹജ്ജ് വളൻറിയർമാരായി കഴിഞ്ഞ രണ്ട് വർഷമായി സി.പി.എം പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ഇത് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കുറി ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അയ്യപ്പഭക്തരോട് ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കരുതെന്ന് കാണിച്ച് സംഘ്പരിവാർ ലഘുലേഖകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സി.പി.എം വളൻറിയർമാരുടെ സേവനം ഉറപ്പുവരുത്തുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് കണ്ണൂർ ഉൾപ്പെടെ ചിലയിടങ്ങളിൽ ഇത്തരത്തിൽ സി.പി.എം പ്രവർത്തകരുടെ സഹായങ്ങളുണ്ടായിരുന്നു. വിവിധ ക്ഷേത്രഉപദേശകസമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സി.പി.എം കുടുംബങ്ങളിൽപ്പെട്ടവരുടെ പ്രത്യേക യോഗങ്ങളും വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. പല ക്ഷേത്ര പരിപാടികളിലും ഇപ്പോൾ മത പ്രഭാഷണത്തിനും മറ്റും സംഘ്പരിവാറുമായി ബന്ധപ്പെട്ടവരെ മാത്രമാണ് ക്ഷണിക്കുന്നത്. അതുകൊണ്ടു തന്നെ അവർ ശരിയായ വിധത്തിലുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്നുമില്ല. ഇതിനെല്ലാം മാറ്റം വരുത്താനാണ് ഉപദേശക സമിതിയിൽപെട്ടവുടെ യോഗം വിളിച്ചുചേർക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story