Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പ്രതിഷേധപ്രകടനം

text_fields
bookmark_border
ആലപ്പുഴ: നോട്ട് നിരോധനത്തി​െൻറ രണ്ടുവർഷം തികഞ്ഞ നവംബർ എട്ടിന് വെൽഫെയർ പാർട്ടി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തി​െൻറ സാമ്പത്തികമേഖലയുടെ തകർച്ചക്ക് നോട്ട് നിരോധനം കാരണമായെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ പറഞ്ഞു. നോട്ട് നിരോധനം രാജ്യത്തെ പാവപ്പെട്ടവനെയും സാധാരണക്കാരനെയുമാണ് ബാധിച്ചത്. വൻ മുതലാളിമാർക്കും ബി.ജെ.പി നേതാക്കന്മാർക്കും മാത്രമേ നോട്ട് നിരോധനംകൊണ്ട് ലാഭമുണ്ടാകൂ. ജില്ല വൈസ് പ്രസിഡൻറ് എം.എച്ച്. ഉവൈസ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എസ്. നാസർ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വൈ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ബഷീർ തുണ്ടിൽ നേതൃത്വം നൽകി. വിജ്ഞാനസന്ധ്യക്ക് തുടക്കം മണ്ണഞ്ചേരി: ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ റബീഅ ആലം -1493, മജ്ലിസേ മദീന വിജ്ഞാനസന്ധ്യ വെള്ളിയാഴ്ച മുതൽ 14 വരെ വൈകീട്ട് 6.30ന് നടക്കും. എ.എം. മീരാൻ ബാഖവി മേതല, സൈദ് മുഹമ്മദ്‌ അൽ ഖാസിമി കോട്ടയം, മുഫ്തി താരിഖ് അൻവർ അൽ ഖാസിമി കായംകുളം എന്നിവർ സംസാരിക്കും. പൂച്ചെടി നഴ്‌സറി മാരാരിക്കുളം: കഞ്ഞിക്കുഴി പൂകൃഷി സഹകരണസംഘത്തി​െൻറ പൂച്ചെടി നഴ്‌സറി പ്രവര്‍ത്തനം ആരംഭിച്ചു. കണിച്ചുകുളങ്ങര ജങ്ഷന് സമീപം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭ മധു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എസ്. സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു, വി.ജി. മോഹനന്‍, എം. സന്തോഷ്‌കുമാര്‍, റെജി, വി. ശശീന്ദ്രന്‍, ശാരി വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story