Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദയയും കാരുണ്യവുമാണ്...

'ദയയും കാരുണ്യവുമാണ് നബിയുടെ ദർശനം'

text_fields
bookmark_border
മണ്ണഞ്ചേരി: ദയയും കാരുണ്യവുമാണ് നബിയുടെ ജീവിതവും ദർശനവുമെന്ന് കേരള മുസ്‌ലിം ജമാഅത്ത്‌ സംസ്ഥാന ഉപാധ്യക്ഷൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി. കേരള മുസ്‌ലിം ജമാഅത്ത്‌ മാരാരിക്കുളം സോൺതല മീലാദ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക​െൻറ ദയയും വിട്ടുവീഴ്ചയുമാണ് മുഴുവൻ സൃഷ്ടികൾക്കും അല്ലാഹു നൽകിയിട്ടുള്ളത്. ദയയുടെയും പരസ്പരസ്നേഹത്തി​െൻറയും മാതൃകയാണ് മുസ്‌ലിം. അവർക്ക് ഒരിക്കലും തീവ്രവാദിയോ ഭീകരവാദിയോ ആകാൻ കഴിയില്ല. സോൺ പ്രസിഡൻറ് എ. അബ്ദുലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി യാക്കൂബ് ഫൈസി, ഹാഷിം സഖാഫി, പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ, കെ.കെ. കൊച്ചുകോയ തങ്ങൾ, സി.എം. അബ്ദുല്ല മുസ്‌ലിയാർ, ബി. അനസ്, എ. അബ്ദുന്നാസർ കോര്യംപള്ളി, എച്ച്. അനസ്, നവാബ് കൂട്ടുങ്കൽ, അസ്‌ലം പൊന്നാട്, സവാദ് കുന്നപ്പള്ളി, ഫൈസൽ മുസ്‌ലിയാർ, മുഫീദ്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. മജ്ലിസുന്നൂർ നാലാം വാർഷികം ഇന്ന് ആലപ്പുഴ: എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് ഇർഷാദ് ക്ലസ്റ്റർ സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ നാലാം വാർഷികവും മതവിജ്ഞാന സദസ്സും വെള്ളിയാഴ്ച നടക്കും. വൈകീട്ട് ആറിന് വലിയമരം പി ആൻഡ് ടി ക്വാർട്ടേഴ്സിന് സമീപം നടക്കുന്ന പരിപാടി സി. മുഹമ്മദ് അൽഖാസിമി മലപ്പുറം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഫൈസൽ ശംസുദ്ദീൻ അധ്യക്ഷത വഹിക്കും. വലിയമരം ഐ.എം.എ ജമാഅത്ത് ഖതീബ് അബ്ദുൽ അസീസ് അൽഖാസിമി പ്രാർഥന നടത്തും. മഅ്മൂൻ ഹുദവി വണ്ടൂർ മുഖ്യപ്രഭാഷണം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story