Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ ബോധവത്​കരണ ...

ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ്
cancel
മൂവാറ്റുപുഴ: രണ്ടാര്‍കര എസ്.എ.ബി.ടി.എം സ്‌കൂളി​െൻറയും ആവോലി ഗ്രാമപഞ്ചായത്തി​െൻറയും സംയുക്താഭിമുഖ്യത്തില്‍ കുട്ടികളില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ഡോക്യുമ​െൻററി പ്രദര്‍ദശനവും നടന്നു. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോര്‍ഡി എന്‍. വര്‍ഗീസ് ഉദ്ഘാടനം നിർവഹിച്ചു. മദ്യവും മയക്കുമരുന്നും ഇല്ലാത്ത ഒരു പുതിയ കേരളത്തിന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കുട്ടികളോട് അദ്ദേഹം പറഞ്ഞു. മാനേജര്‍ എം.എം. അലിയാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.എ. ഫൗസിയ, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. ഷക്കീര്‍, അധ്യാപകരായ പി.എം. റഫീന, ജോജി ബേബി എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ ക്ലാസിനും ഡോക്യുമ​െൻററി പ്രദര്‍ശനത്തിനും അനീഷ് കോട്ടയം നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story