Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായികതാരങ്ങളെ...

കായികതാരങ്ങളെ അനുമോദിച്ചു

text_fields
bookmark_border
കായികതാരങ്ങളെ അനുമോദിച്ചു
cancel
മൂവാറ്റുപുഴ: സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ സ്കൂൾ കായികമേളയിൽ ഫസ്റ്റ് റണ്ണറപ്പായ വാഴക്കുളം കാർമൽ സ്കൂളിലെ . സ്കൂൾ ഹാളിൽ ചേർന്ന അനുമോദന യോഗത്തിൽ മാനേജ്‌മ​െൻറ്, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ നടന്ന മത്സരത്തിൽ 17 സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവും നേടിയാണ് കാർമൽ സ്കൂൾ രണ്ടാംസ്ഥാനം നിലനിർത്തിയത്. നാല് വ്യക്തിഗത ചാമ്പ്യൻഷിപ്പുകളടക്കം 176 പോയൻറുകളാണ് സ്കൂളിന് ലഭിച്ചത്. 19 വയസ്സിന് താഴെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചാമ്പ്യൻഷിപ് കാർമൽ സ്കൂൾ കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യന്മാരായ ജോർജ് എസ്. കൊച്ചുമുട്ടം, അലീന സ്കറിയ, മിൻറീന ബെന്നി, എം.വി. ആദിനാഥ് എന്നിവരെ അനുമോദിച്ചു. മാർച്ച്പാസ്റ്റിന് അഞ്ചാമത് തവണയും ഒന്നാമതെത്തിയ സ്കൂൾ ടീമിനെ പ്രത്യേകം അഭിനന്ദിച്ചു. സ്വീകരണ യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജോർജ് തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. സിജൻ പോൾ ഊന്നുകല്ലേൽ, പി.ടി.എ പ്രസിഡൻറ് പ്രഫ. ജോസ് അഗസ്്റ്റിൻ, അക്കാദമിക് കോഓഡിനേറ്റർ തെരേസ ജോൺസൻ, കായികാധ്യാപകരായ എം.പി. തോമസ്, ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story