Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെക്യൂരിറ്റി...

സെക്യൂരിറ്റി ജീവനക്കാരുടെ അക്രമം: തോക്ക് ചൂണ്ടിയയാൾ ഉൾപ്പെടെ ഏഴുപേർ ഒളിവിൽ

text_fields
bookmark_border
കൊച്ചി: ഐ.എസ്.എൽ മത്സരത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരായി വന്ന കോളജ് വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ തണ്ടർഫോഴ്സ് സെക്യൂരിറ്റി ജീവനക്കാരായ ഏഴുപേർ ഒളിവിൽ. വിദ്യാർഥികളെ തോക്കിൻമുനയിൽ നിർത്തിയ ആളെയുൾപ്പെടെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തോക്കുചൂണ്ടിയത് ഗോവ സ്വദേശിയാണെന്നാണ് വിവരം. വിദ്യാർഥികൾ നൽകിയ മൊഴിയുടെയും അന്വേഷണത്തി​െൻറയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ എട്ടുപേർ റിമാൻഡിലാണ്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. തണ്ടർ ഫോഴ്സി​െൻറ മുഖ്യ ഓഫിസായ ഗോവയിലും കൊച്ചിയിലെ റീജനൽ ഓഫിസിലും പൊലീസെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കൊച്ചിയിലെയും ഗോവയിലെയും ഓഫിസുകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും മറ്റ് നടപടികളിലേക്ക് പൊലീസ് കടക്കുക. മധ്യപ്രദേശ് സ്വദേശി സുരേഷ് (44), ഗോവ സ്വദേശി േറാഷൻ ഡൂരി (32), നോർത്ത് ഗോവ സ്വദേശി ബാബു ജോർജ് (54), കർണാടക സ്വദേശി ലാൽസാബ് (29), പഞ്ചാബ് സ്വദേശികളായ മംഗൽസിങ് (19), ദീപക് ശർമ (29), രാജസ്ഥാൻ സ്വദേശി വിക്രംസിങ് (27), തിരുവാങ്കുളം സ്വദേശി അഖിൽ (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തണ്ടർഫോഴ്സുകാർ ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കാണെന്ന സംശയത്തെ തുടർന്ന് ഈ രീതിയിലും അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്--ബംഗളൂരു മത്സരത്തിനുശേഷമായിരുന്നു സംഭവം. കഴിഞ്ഞ സീസൺ മുതലാണ് തണ്ടർഫോഴ്‌സ് ഐ.എസ്.എൽ സുരക്ഷ ഏറ്റെടുക്കുന്നത്. സാധാരണഗതിയില്‍ മത്സരശേഷം താല്‍ക്കാലിക ജീവനക്കാരായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പണം നല്‍കുകയാണ് പതിവ്. എന്നാല്‍, ഇത്തവണ ഏതാനും വിദ്യാർഥികൾക്ക് പണം നൽകിയില്ല. ചോദിച്ചപ്പോൾ തോക്കിൻമുനയിൽ വിദ്യാർഥികളെ നിർത്തുകയും മർദിക്കുകയുമായിരുന്നു. പാലാരിവട്ടം പൊലീസ് എത്തിയാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story