Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയ ദുരിതാശ്വാസ...

പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ മോഷ്​ടിച്ച കൗണ്‍സിലര്‍മാരെ അറസ്​റ്റ്​ ചെയ്യണം -കോണ്‍ഗ്രസ്

text_fields
bookmark_border
ആലപ്പുഴ: നഗരസഭ ടൗണ്‍ഹാളില്‍നിന്ന് പ്രളയദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച ഇടത് കൗണ്‍സിലര്‍മാര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറും നഗരസഭ യു.ഡി.എഫ് പാര്‍ലമ​െൻററി പാര്‍ട്ടി ലീഡറുമായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു. നഗരസഭയില്‍നിന്ന് പൊലീസില്‍ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദമാണ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിലുള്ളത്. ഉടന്‍ നടപടിയില്ലെങ്കില്‍ കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെട്ട കേസില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം. നഗരസഭ പൊലീസില്‍ പരാതി നല്‍കിയതി​െൻറ പ്രതികാരമെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിലൂടെ യു.ഡി.എഫ് കൗണ്‍സിലറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story