Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളമ്പൂർ അമർക്കളം...

കളമ്പൂർ അമർക്കളം പാടശേഖരത്തിൽ വെള്ളമില്ല കർഷകർ പമ്പിങ്​ ജീവനക്കാരെ തടഞ്ഞു​െവച്ചു വ്യാഴാഴ്ച മുതൽ വെള്ളമെത്തുമെന്ന് അറിയിച്ചതോടെ സമരക്കാർ പിൻവാങ്ങി

text_fields
bookmark_border
കളമ്പൂർ അമർക്കളം പാടശേഖരത്തിൽ വെള്ളമില്ല കർഷകർ പമ്പിങ്​ ജീവനക്കാരെ തടഞ്ഞു​െവച്ചു വ്യാഴാഴ്ച മുതൽ വെള്ളമെത്തുമെന്ന് അറിയിച്ചതോടെ സമരക്കാർ പിൻവാങ്ങി
cancel
പിറവം: നഗരസഭയുടെ നെല്ലറയായ കളമ്പൂർ അമർക്കളം പാടശേഖരത്തിൽ വെള്ളമെത്താത്തതുമൂലം നിലമൊരുക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ. നൂറുപറകണ്ടം പാട്ടത്തിനെടുത്തും സ്വന്തമായും കൃഷിയിറക്കാൻ ഉഴുതുമറിച്ചും കാത്തിരുന്നതാണ് കർഷകർ. കൃഷി വകുപ്പി​െൻറ പ്രത്യേക പ്രോത്സാഹനത്തോടെ തരിശിടാതെ പാടശേഖരം മുഴുവൻ കൃഷിയിറക്കാനുള്ള കർഷകകൂട്ടായ്മയുടെ നീക്കത്തിന് തിരിച്ചടിയായത് ഇറിഗേഷൻ വകുപ്പ് ജീവനക്കാരുടെ വീഴ്ചയാണ്. മുളപ്പിച്ച വിത്തുകൾ വിതക്കാനാകാത്ത കർഷകർ ഒടുവിൽ കൗൺസിലറുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പിലെ പമ്പിങ് ചുമതലയുള്ള കരാർ ജീവനക്കാരെ തടഞ്ഞുെവച്ചു. ഒടുവിൽ സർക്കിൾ ഇൻസ്പെക്ടർ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചക്കൊടുവിൽ വ്യാഴാഴ്ച മുതൽ വെള്ളമെത്തുമെന്ന് അറിയിച്ചതോടെയാണ് സമരക്കാർ പിൻവാങ്ങിയത്. കളമ്പൂർ നോർത്ത് പമ്പ്ഹൗസിൽ മൂന്നു മോേട്ടാറുകൾ ഉണ്ടെങ്കിലും വർഷങ്ങളായി ഒെരണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ബാക്കി രണ്ടെണ്ണം തകരാർ തീർക്കാൻ അയച്ചിട്ട് നാളുകളേറെയായി. പ്രവർത്തിച്ചിരുന്ന ഒരെണ്ണം തകരാറിലായതോടെയാണ് പ്രശ്നം രുക്ഷമായത്. രണ്ടു ദിവസമെടുത്ത് നന്നാക്കി പമ്പിങ് ആരംഭിച്ചെങ്കിലും വീണ്ടും തകരാറിലായി. മോേട്ടാറി​െൻറ അറ്റകുറ്റപ്പണി തീർക്കാൻ കരാറെടുത്ത വ്യക്തി നാലുദിവസങ്ങളുടെ കാത്തിരിപ്പിനുശേഷവും ഇപ്പോൾ നന്നാക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് കർഷകർ അദ്ദേഹത്തെ തടഞ്ഞുെവച്ചത്. പമ്പിങ് ആരംഭിക്കാത്ത പക്ഷം കർഷകർ രാമമംഗലത്തെ ഇറിഗേഷൻ വകുപ്പ് എൻജിനീയറുടെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് കൗൺസിലർ ജിൽസ് പെരിയപ്പുറം, ബാബുദാസ്, പ്രസാദ് തേവള്ളിൽ, പൗലോസ് കഴിക്കാട്ടിൽ, ബൈജു പുളിന്താനം, ജയൻ തെക്കുംപുറം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story