Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ. ശങ്കർ അനുസ്മരണം

ആർ. ശങ്കർ അനുസ്മരണം

text_fields
bookmark_border
കൊച്ചി: ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യന്ത്രിയും കെ.പി.സി.സി പ്രസിഡൻറുമായിരുന്ന ആർ. ശങ്കറി​െൻറ 46ാമത് ചരമദിനം ആചരിച്ചു. എറണാകുളം ഡി.സി.സിയിൽ ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് അനുസ്മരണം ഉദ്‌ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജില്ല പ്രസിഡൻറ് എ.ബി. സാബു അധ്യക്ഷതവഹിച്ചു. മുഹമ്മദ് ഷിയാസ്, സേവ്യർ തായങ്കരി, രാധാകൃഷ്ണൻ പാറപ്പുറം, ടി.കെ. പത്മനാഭൻ മാസ്റ്റർ, കെ.വി. ആൻറണി, ഹെൻട്രി ഓസ്റ്റിൻ, കെ.വി. ജോൺസൺ, നൗഷാദ് പള്ളച്ചി, വി.കെ. ശശികുമാർ എന്നിവർ സംസാരിച്ചു. അനധികൃത പാർക്കിങ്; അപകടങ്ങൾ പതിവാകുന്നു കളമശ്ശേരി: അനധികൃത പാർക്കിങ് തടയാൻ കർശന നടപടിയില്ലാത്തതിനാൽ അപകടങ്ങളും സിഗ്നൽ ബോർഡുകൾ നശിപ്പിക്കലും പതിവാകുന്നു. വല്ലാർപാടം നാലുവരിപ്പാതയിൽനിന്ന് പാതാളം കവലയിലേക്കുള്ള റോഡരികിലെ അനധികൃത പാർക്കിങ്ങാണ് അപകടങ്ങൾക്കും മറ്റും വഴിവെക്കുന്നത്. പാതാളം വരെയുള്ള റോഡിനിരുഭാഗത്തും ട്രെയിലറുകൾ അടക്കം നിരവധി ലോറികളാണ് രാവും പകലും നിർത്തിയിടുന്നത്. ഇത് തടയാൻ നിരവധി നോപാർക്കിങ് ബോർഡുകൾ റോഡിനിരുഭാഗത്തും പൊലീസ് സ്ഥാപിച്ചിരുന്നെങ്കിലും അവയിൽ പലതും പാർക്കിങ്ങിനെത്തുന്ന ലോറികൾ തട്ടിനശിപ്പിക്കപ്പെട്ട നിലയിലാണ്. കൂടാതെ അടുത്ത് സ്ഥാപിച്ച സിഗ്നൽ ബോർഡുകളും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. വെളിച്ചക്കുറവുള്ള റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ തട്ടിയുള്ള അപകടങ്ങളും പതിവാണ്. പാർക്കിങ് നിരോധിച്ചുള്ള ബോർഡ് സ്ഥാപിക്കുന്ന പൊലീസ് കർശന നടപടി സ്വീകരിക്കാത്തതാണ് നിയമലംഘനങ്ങൾ തുടരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story