Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫണ്ട്​ പാഴാക്കുന്നതിൽ...

ഫണ്ട്​ പാഴാക്കുന്നതിൽ കോർപ​േ​റഷൻ​ മുന്നിൽ

text_fields
bookmark_border
കൊച്ചി: വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് പാഴാക്കുന്നതിൽ കൊച്ചി കോർപേറഷൻ മുന്നിൽ. അഞ്ചുവർഷത്തി നിടെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 36 കോടി രൂപ ഉള്‍പ്പെടെ 181 കോടിയാണ് പാഴാക്കിയത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ അലംഭാവവും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാനാവാതെ വരുന്നതും മൂലമാണ് അനുവദിച്ച ഫണ്ട് നഷ്ടെപ്പടുന്ന സാഹചര്യം ഉണ്ടാകുന്നത്. റോ റോ ഉൾപ്പെടെ കോടികൾ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതികൾ പലതും വിഭാവനം ചെയ്തതി​െൻറ അയലത്തുപോലും എത്താതെ ഫലത്തിൽ ലക്ഷ്യം കാണാതെ പോകുകയാണ്. ഇതിനൊപ്പമാണ് വ്യക്തിഗത ആനുകൂല്യങ്ങൾ അടക്കം വിതരണം ചെയ്യുന്നതിലെ വീഴ്ചയും. ഇേപ്പാൾ ഡിസംബറിനകം വാർഷിക പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ 38.22 കോടി കൂടി നഷ്ടമാകുമെന്ന സ്ഥിതിയാണ്. 2017--18 വര്‍ഷത്തെ 38 കോടിയുടെ പദ്ധതികള്‍ സ്പില്‍ ഓവറായി പൂര്‍ത്തിയാക്കാനുണ്ട്. ഈ ഡിസംബറിനകം പൂര്‍ത്തിയായില്ലെങ്കില്‍ ഈ തുകയും പാഴാകും. 2018-19ല്‍ 1033 പദ്ധതികളിലായി 148.38 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 540 പദ്ധതികള്‍ സ്പിൽ ഒാവര്‍ പദ്ധതികളാണ്. 540ല്‍ 190 പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. നഗരത്തി​െൻറ അടിസ്ഥാനസൗകര്യ വികസനത്തിനും വെള്ളക്കെട്ട് ഒഴിവാക്കാനും റോഡ് ഗതാഗതം നവീകരിക്കാനും അടക്കം നഗരത്തിലെ ജനങ്ങളുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതികളാണ് ഇത്തരത്തിൽ കെടുകാര്യസ്ഥതമൂലം അവതാളത്തിലാകുന്നത്. ഇത്തരത്തിെല വിവിധ പദ്ധതികൾക്കായി 2011 മുതല്‍ 2016 വരെ 524 കോടിയാണ് സര്‍ക്കാറുകള്‍ അനുവദിച്ചത്. ഇതില്‍ 342 കോടിയാണ് ആകെ ചെലവഴിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പദ്ധതി നിര്‍വഹണത്തിന് ഇത്തവണ എട്ടുമാസം കിട്ടിയിരുന്നു. എന്നിട്ടും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് എൽ.ഡി.എഫ് പാർലമ​െൻററി പാര്‍ട്ടി സെക്രട്ടറി വി.പി. ചന്ദ്രന്‍ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story