Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്റുസ്മൃതി^2018

നെഹ്റുസ്മൃതി^2018

text_fields
bookmark_border
നെഹ്റുസ്മൃതി-2018 കൊച്ചി: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസ വകുപ്പി​െൻറ വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നെഹ്റുസ്മൃതി-2018 ശിശുദിനാഘോഷ പരിപാടികള്‍ ഇൗമാസം ഏഴിന് വൈകീട്ട് മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ഹൈബി ഈഡന്‍ അധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യസമരസേനാനിയായ എന്‍.യു. ജോസഫിനെ ചടങ്ങില്‍ ആദരിക്കും. രാവിലെ ഒമ്പതിന് ജില്ലയിലെ യു.പി, ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കായി ദേശീയോദ്ഗ്രഥന പ്രശ്നോത്തരി നടക്കും. ശിശുദിനാഘോഷ പരിപാടിയോടനുബന്ധിച്ച് ബാലസാഹിത്യ പുസ്തകങ്ങള്‍ മാത്രമുള്ള പുസ്തകമേളയും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഗവ. സ്കൂളിൽനിന്ന് മാലിന്യം നീക്കുന്നില്ലെന്ന് പരാതി കളമശ്ശേരി: വീടുകളിൽനിന്നും ഹോട്ടലുകൾ ഉൾപ്പെട്ട സ്ഥാപനങ്ങളിൽനിന്നുവരെ മാലിന്യം ശേഖരിക്കുന്ന നഗരസഭ ഗവ. സ്കൂളിൽ നിന്നും മാലിന്യം നീക്കുന്നില്ല എന്ന് ആക്ഷേപം. കളമശ്ശേരി ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ഉച്ചഭക്ഷണ അവശിഷ്ടങ്ങൾ നഗരസഭ ആരോഗ്യവിഭാഗം നീക്കം ചെയ്യുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് നഗരസഭ വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരംസമിതി വിഭാഗങ്ങളോട് പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് സ്കൂൾ പി.ടി.എ ഭാരവാഹികൾ പറയുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന ബിന്നുകൾ നിറഞ്ഞുകവിഞ്ഞതോടെ വിദ്യാർഥികൾ ദുർഗന്ധവും മറ്റും മൂലം ഏറെ ദുരിതം അനുഭവിക്കുകയാണ്. അധികൃതർക്ക് സ്കൂളിനോട് അവഗണനയെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story