Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅടുക്കള മാലിന്യം...

അടുക്കള മാലിന്യം റോഡിലേക്ക്; ഹോട്ടൽ അടച്ചിടാൻ നിർദേശം

text_fields
bookmark_border
കാക്കനാട്: അടുക്കള മാലിന്യം സംസ്കരിക്കാതെ പ്രവർത്തിച്ച ഹോട്ടലിൽ പരിശോധന. സീപോർട്ട്-എയർപോർട്ട് റോഡിലെ ആനന്ദഭവൻ ഹോട്ടലിലാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷബന മെഹർ അലി, വാർഡ് കൗൺസിലർ പി.എം. യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോട്ടലി​െൻറ പിറകുവശത്തെ മതിലിൽ പി.വി.സി പൈപ്പിലൂടെ പല ഭാഗങ്ങളിൽ നിന്നായി പൊതു റോഡിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും കൈ കഴുകുന്ന വെള്ളവും ഹോട്ടൽ ഉടമകൾ ഒഴുക്കിവിട്ടത് നാട്ടുകാർ പ്രതിഷേധവുമായെത്തി തടഞ്ഞു. തുടർന്ന് നഗരസഭ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചെയർപേഴ്സനും വാർഡ് കൗൺസിലറും ഹോട്ടൽ മാലിന്യം റോഡിലേക്ക് ഒഴുക്കുന്നത് തടയുകയും അടുക്കളയും പരിസരവും വൃത്തിഹീനമായതിനാലും ഹോട്ടൽ അടച്ചിടാൻ നിർദേശിക്കുകയും ചെയ്തു. നാട്ടുകാർ ഹോട്ടൽ ഉപരോധിക്കുന്നു എന്നറിഞ്ഞതിനെ തുടർന്ന് തൃക്കാക്കര പൊലീസും സ്ഥലത്തെത്തിയിരുന്നു. ഹോട്ടലിൽനിന്നും പലതവണയായി മാലിന്യം റോഡിലേക്ക് തള്ളുന്നതെന്നും ഇതുമൂലം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെന്നും ദുർഗന്ധം വമിക്കുന്നതിനാൽ യാത്ര ദുസ്സഹമാണെന്നും നാട്ടുകാർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനോടും പൊലീസിനോടും പരാതിപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story