Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഗീത പ്രേമികളുടെ...

സംഗീത പ്രേമികളുടെ മനംകവർന്ന് സിംഗപ്പൂർ സ്വദേശിനി

text_fields
bookmark_border
മട്ടാഞ്ചേരി: സിംഗപ്പൂർ സ്വദേശിനി അമീനയുടെ ഹിന്ദി ഗാനാലാപനം മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലയിലെ സംഗീത പ്രേമികളുടെ മനംകവർന്നു. ഫോർട്ട്കൊച്ചി കടപ്പുറത്തെ വാസ്കോഡഗാമ സ്ക്വയറിലായിരുന്നു പരിപാടി. ഹിന്ദി അറിയില്ലെങ്കിലും അഞ്ഞൂറോളം ഗാനങ്ങൾ ഇവർക്ക് മനഃപാഠമാണ്. ഇരുപതോളം ഗാനങ്ങളാണ് ഫോർട്ട്കൊച്ചിയിൽ ആലപിച്ചത്. ലത മങ്കേഷ്കർ, ആശ ബോസ്ലേ, നൂർജഹാൻ എന്നിവരുടെ ഗാനങ്ങൾ തനിമ നഷ്ടപ്പെടാതെ അമീന ആലപിച്ചപ്പോൾ നിറഞ്ഞ സദസ്സ് കൈയടിയോടെയാണ് സ്വീകരിച്ചത്. സിംഗപ്പൂരിലെ ജർമൻ ഓയിൽ കമ്പനിയുടെ സെക്രട്ടറിയായ അമീനയുടെ വലിയ ആഗ്രഹമായിരുന്നു ഇന്ത്യയിലെ നിറഞ്ഞ സദസ്സിൽ ഹിന്ദി ഗാനങ്ങൾ ആലപിക്കണമെന്നത്. മട്ടാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാത്മ സാംസ്കാരിക വേദി പ്രവർത്തകരാണ് വേദിയൊരുക്കിയത്. കൊച്ചിയുടെ ജനകീയ ഗായകൻ എച്ച്. മെഹബൂബിനും ഗസൽ ചക്രവർത്തി ഉമ്പായിക്കും പ്രണാമം അർപ്പിച്ചാണ് അമീന തുടങ്ങിയത്. 'യേ ദുനിയ യേ മൗസം നദീ കേ കിനാരേ' യുഗ്മഗാനം കെ.എം. ഫിറോസുമായി ചേർന്ന് ആലപിച്ചായിരുന്നു തുടക്കം. മലയാളികളുടെ സംഗീതപ്രേമം ഏറെ അതിശയിപ്പിക്കുന്നതായി അമീന 'മാധ്യമ'ത്തോട് പറഞ്ഞു. അടുത്ത വരവ് മലയാളഗാനങ്ങൾ ആലപിക്കാനായിരിക്കുമെന്നും അവർ പറഞ്ഞു. സംഗീതപരിപാടി കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അധ്യക്ഷതവഹിച്ചു. കെ.ബി. സലാം, എം.എം. സലീം, സുജിത്ത് മോഹൻ, ജ്യോതിഷ് രവീന്ദ്രൻ, റിയാസ് ഷരീഫ്, സനൽ ഈസ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story