Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈഫ് പദ്ധതി: സർക്കാർ...

ലൈഫ് പദ്ധതി: സർക്കാർ ഭൂരഹിതരെ കബളിപ്പിക്കുന്നു ^വെൽഫെയർ പാർട്ടി

text_fields
bookmark_border
ലൈഫ് പദ്ധതി: സർക്കാർ ഭൂരഹിതരെ കബളിപ്പിക്കുന്നു -വെൽഫെയർ പാർട്ടി ആലപ്പുഴ: കേരളത്തിലെ ലക്ഷക്കണക്കായ ഭൂരഹിതരെ കബ ളിപ്പിക്കാൻ ഇടതുസർക്കാർ തയാറാക്കിയ പ്രോജക്ടാണ് ലൈഫ് പദ്ധതിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഭൂസമരസമിതി ജനറൽ കൺവീനർ ഷഫീഖ് ചൊഴിയക്കോട് ആരോപിച്ചു. ഭൂസമരസമിതി ജില്ല കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതർക്ക് പാർപ്പിടത്തിനും കൃഷിക്കും യോഗ്യമായ ലക്ഷക്കണക്കിന് ഏക്കർ ഭൂമി സ്വദേശ-വിദേശ കുത്തകകൾ വർഷങ്ങളായി കൈയടക്കിയിരിക്കുകയാണ്. ഇത് നിയമപരമായി തിരിച്ചെടുക്കാതെ ഇടതുസർക്കാർ കുത്തകകൾക്കുവേണ്ടി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടതികളിലെ സർക്കാറി​െൻറ നിരന്തര പരാജയം അതി​െൻറ ഭാഗമാണ്. കേരളത്തിലെ ഭൂരഹിതർക്കായി വെൽഫെയർ പാർട്ടി ഈമാസം 13, 14, 15 തീയതികളിൽ സെക്രേട്ടറിയറ്റ് പടിക്കൽ സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഭൂസമരസമിതി ജില്ല കൺവീനർ എം.എച്ച്. ഉവൈസ് അധ്യക്ഷത വഹിച്ചു. സെക്രേട്ടറിയറ്റ് പടിക്കൽ നടക്കുന്ന സമരത്തിൽ ജില്ലയിൽനിന്ന് 250പേരെ പങ്കെടുപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമരസമിതി അംഗങ്ങളായ സക്കീർ പൊന്നാരത്ത്, അബ്ദുൽ ലത്വീഫ് കരൂർ, സനൽ മുഹമ്മദ്, ബാലകൃഷ്ണൻ, സുഭദ്രാമ്മ തോട്ടപ്പള്ളി, സുനിൽ കോമളപുരം, നജീബ് പൊന്നാംവെളി, എൻ.എ. സക്കരിയ, ബീന നാസർ, കെബീർ മുസ്തഫ, സത്താർ ആന്നലത്തോട് തുടങ്ങിയവർ സംസാരിച്ചു. വള്ളംകളി കാണാൻ പകൽവീട്ടിലെ മുതിർന്ന പൗരന്മാരും ആലപ്പുഴ: പകൽവീട്ടിലെ മുതിർന്ന പൗരന്മാരെ നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ ക്ഷണിച്ച് ജില്ല ഭരണകൂടവും അസാപ്പും. ഇതി​െൻറ ഭാഗമായി തമ്പകച്ചുവട് പകൽവീട്ടിലെ മുതിർന്ന പൗരന്മാരെ സബ് കലക്ടർ വി.ആർ. കൃഷ്ണതേജ നേരിട്ട് ക്ഷണിച്ചു. അസാപ് ജില്ല പ്രോഗ്രാം മാനേജർ ശന്തനു പ്രദീപ്, അസാപ് പ്രോഗ്രാം മാനേജർമാരായ അലൻ ജെഫ്‌റി, ശ്രീകല, എസ്.ഡി. അരുൺ, പകൽവീട് സെക്രട്ടറി മുരളി തുടങ്ങിയവർ പെങ്കടുത്തു. പകൽവീട്ടിലെ 20പേരുടെ സംഘമാണ് വള്ളംകളി കാണാൻ വരുന്നത്. 10ന് നടക്കുന്ന വള്ളംകളി കാണുവാൻ മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി ഇരിപ്പിട സൗകര്യങ്ങളും വളൻറിയർ സപ്പോർട്ടും ഉണ്ടാകും. ഇതിനായി അസാപ്പി​െൻറ ചുവന്ന ടീഷർട്ട് അണിഞ്ഞ 45 അംഗ ടീമാണുണ്ടാകുക. മാന്നാർ മഹാത്മ ജലോത്സവം 11ന് ആലപ്പുഴ: 54ാം മാന്നാർ മഹാത്മ ജലോത്സവം 11ന് ഉച്ചക്ക് രണ്ടിന് നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ജലോത്സവ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് ചുണ്ടൻവള്ളങ്ങൾ, ആറ് വെപ്പുവള്ളങ്ങൾ തുടങ്ങി 40 കളിവള്ളങ്ങളും ജലമേളയിൽ പെങ്കടുക്കും. കേന്ദ്രമന്ത്രി ഉപേന്ദ്രസ്വാഹ സമ്മാന വിതരണം നിർവഹിക്കും. സജി ചെറിയാൻ എം.എൽ.എ പതാക ഉയർത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി ഫ്ലാഗ്ഒാഫ് ചെയ്യും. സുവനീർ പ്രകാശനം ശോഭന ജോർജ് നിർവഹിക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ എട്ടുവരെ നടക്കും. ഒമ്പതിന് വൈകീട്ട് അഞ്ചിന് വള്ളങ്ങളുടെ ജോടിതിരിച്ചുള്ള ട്രാക്കും ഹീറ്റ്സും നടക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ എൻ. ഷൈലാജ്, മോൻ തുണ്ടിയിൽ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story