Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമലയുടെ പേരിൽ...

ശബരിമലയുടെ പേരിൽ കലാപത്തിന്​ ശ്രമം ^കെ.എൻ. ബാലഗോപാൽ എം.പി

text_fields
bookmark_border
ശബരിമലയുടെ പേരിൽ കലാപത്തിന് ശ്രമം -കെ.എൻ. ബാലഗോപാൽ എം.പി ചാരുംമൂട്: ശബരിമലയുടെ പേരിൽ കേരളമാകെ കലാപമുണ്ടാക്കാൻ ശ്രമം നടക്കുന്നതായി കെ.എൻ. ബാലഗോപാൽ എം.പി. നൂറനാട് പടനിലത്ത് സി.പി.എം മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയെ തകർക്കാൻ കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്നുവെന്ന കള്ളപ്രചാരണവും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വൻ പടനിലം അധ്യക്ഷതവഹിച്ചു. ജാഥ ക്യാപ്റ്റൻ ആർ. രാജേഷ് എം.എൽ.എ, ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവൻ, കെ. മധുസൂദനൻ, ജി. രാജമ്മ, കെ. മനോഹരൻ, വി. വിനോദ് തുടങ്ങിയവർ സംസാരിച്ചു. തെക്കേക്കര പഞ്ചായത്തിൽനിന്ന് തുടങ്ങിയ ജാഥ പര്യടനം ഒമ്പതിന് വൈകീട്ട് വെട്ടിയാറിൽ സമാപിക്കും. തപോപൂർത്തീകരണത്തി​െൻറ നൂറാമത് വാർഷികം ചെങ്ങന്നൂർ: ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവ​െൻറ തപോപൂർത്തീകരണത്തി​െൻറ നൂറാമത് വാർഷികാഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കംകുറിക്കും. ചെന്നിത്തല ചെറുകോൽ ശ്രീ ശുഭാനന്ദ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ഒരുവർഷം നീളുന്ന കർമപദ്ധതികൾ ഇതി​െൻറ ഭാഗമായി ആവിഷ്കരിക്കും. സെമിനാറുകൾ, ചർച്ച ക്ലാസ്, സമ്മേളനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ചിത്ര പ്രദർശനങ്ങൾ എന്നിവ ഉണ്ടാകും. ബുധനാഴ്ച രാവിലെ 8.30ന് സ്മാരക ഗോപുരത്തിന് ആശ്രമ മഠാധിപതി ദേവാനന്ദ ഗുരുദേവൻ കല്ലിടും. 10.30ന് ആശ്രമ പ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേൽപ്, ഉച്ചക്ക് ഒന്നിന് സമൂഹസദ്യ. രണ്ടിന് തപോ ശതാബ്ദി സമ്മേളനം ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അധ്യക്ഷതവഹിക്കും. ഓർത്തഡോക്സ് സഭ മാവേലിക്കര സഹായമെത്രാൻ അലക്സിയോസ് മാർ യൗസേബിയോസ് ആശീർവാദം നൽകും. ഒാൾ ഇന്ത്യ മുസ്ലിം ലോ ബോർഡ് വർക്കിങ് മെംബറും തിരുവനന്തപുരം ചാല ജുമാമസ്ജിദ് ചീഫ് ഇമാമുമായ മൗലവി അബ്ദുൽ ഷുക്കൂർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ജന്മനക്ഷത്ര മഹാമഹം മാന്നാർ: കുട്ടമ്പേരൂർ വേട്ടുവക്കേരി ശ്രീ ശുഭാനന്ദാലയ ആശ്രമത്തിലെ മഠാധിപതി ശുഭാനന്ദ ശക്തിയുടെ 67ാമത് ചോതി ജന്മനക്ഷത്ര മഹാമഹം ബുധനാഴ്ച ആഘോഷിക്കും. രാവിലെ 6.30 മുതൽ ഗുരുപൂജ, ഗുരുദക്ഷിണ, പ്രദക്ഷിണം, 11 മുതൽ സമൂഹാരാധന, നേർച്ച സ്വീകരണം, വസ്ത്രദാനം, ഉച്ചക്ക് ഒന്നിന് സമൂഹസദ്യ. വൈകീട്ട് മൂന്നിന് ജന്മദിന സമ്മേളനത്തിൽ ദ്വാരകാശ്രമം മഠാധിപതി സ്വാമി സത്യാനന്ദ ജി.പളുകൽ പാറശാല അധ്യക്ഷതവഹിക്കും. രാത്രി 9.30 മുതൽ ഭക്തിഗാനസുധ.
Show Full Article
TAGS:LOCAL NEWS 
Next Story