Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിശുദിനാഘോഷം 13 മുതൽ

ശിശുദിനാഘോഷം 13 മുതൽ

text_fields
bookmark_border
ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതി ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിശുദിനാഘോഷം 13, 14 തീയതികളിൽ നടത്തും. 13ന് രാവിലെ ഒമ്പത് മുതൽ ജവഹർ ബാലഭവൻ സ്‌കൂളിൽ കുട്ടികൾക്കായി മത്സരം. പ്രസംഗം, പ്രശ്‌നോത്തരി, ഉപന്യാസരചന, ചിത്രരചന, ലളിതഗാനം, നാടൻപാട്ട് എന്നീ ഇനങ്ങളിലാണ് മത്സരം. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷനാകുന്ന പരിപാടി എ.എം. ആരിഫ് എം.എൽ.എ ഉദ്ഘടനം ചെയ്യും. ഹൈസ്‌കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാമതെത്തുന്ന കുട്ടിയെ ഈ വർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കും. 14 രാവിലെ ഒമ്പതിന് എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന ശിശുദിന റാലി സബ് കലക്ടർ വി.ആർ. കൃഷ്ണ തേജ ഫ്ലാഗ്ഓഫ് ചെയ്യും. ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സമാപന ചടങ്ങുകൾ കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ രണ്ടാംസ്ഥാനം നേടുന്ന വിദ്യാർഥി അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ശിശുദിന സന്ദേശം നൽകും. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച കുട്ടികളെ ആദരിക്കും. എ.ഡി.എം ഐ. അബ്ദുസ്സലാം സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒമ്പതിനകം ബയോഡാറ്റയും സ്‌കൂൾ മേലധികാരിയുടെ സമ്മതപത്രവും സഹിതം എ.ഡി.സി ജനറലിൽ ലഭ്യമാക്കണം. ഫോൺ: 2252920, 9446573248. വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ക്യാമ്പ് ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ യുവജനതക്ക് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സഹവാസ ക്യാമ്പ് ഏഴ്, എട്ട് തീയതികളിൽ ചുനക്കര ജി.വി.എച്ച്.എസ്.എസ് സ്‌കൂളിൽ നടത്തും. വിദ്യാർഥികൾ ഏഴിന് രാവിലെ എട്ടിന് സ്‌കൂളിലെത്തണം. ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വള്ളംകളി: തിരിച്ചറിയൽ കാർഡ് വിതരണം ആലപ്പുഴ: ഇൗമാസം 10ന് നടക്കുന്ന 66മത് നെഹ്റുട്രോഫി ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായി ചുണ്ടൻവള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് തിരിച്ചറിയൽ കാർഡ് ബുധനാഴ്ച രാവിലെ 11 മുതൽ ആലപ്പുഴ ബോട്ടുജെട്ടിക്ക് എതിർവശത്തെ മിനി സിവിൽസ്റ്റേഷൻ അനക്‌സിലെ രണ്ടാം നിലയിലെ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story