Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആത്മവിശ്വാസത്തി​െൻറ...

ആത്മവിശ്വാസത്തി​െൻറ നിറകുടമാണ് ഈ അക്ഷര മുത്തശ്ശി

text_fields
bookmark_border
ആലപ്പുഴ: 'നമ്മുടെ മനസ്സില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍ അതു സാധിച്ചുതരാന്‍ ലോകം മുഴുവന്‍ കൂടെനില്‍ക്കു'മെന്ന് കേട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ പല്ലില്ലാത്ത മോണകാട്ടി കാര്‍ത്യായനിയമ്മ ചിരിക്കും. ഒരു പരീക്ഷകൊണ്ട്, സ്വന്തം ഇച്ഛാശക്തികൊണ്ട് ഇന്ന് കേരളക്കരയില്‍ താരമാണ് ഹരിപ്പാട് ചേപ്പാട് സ്വദേശിയായ കാര്‍ത്യായനിയമ്മ എന്ന 96കാരി. 40,368 പേര്‍ പരീക്ഷയെഴുതിയ സാക്ഷരത മിഷ​െൻറ അക്ഷരലക്ഷം പദ്ധതിയില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാംസ്ഥാനം നേടിയാണ് കാര്‍ത്യായനിയമ്മ ഞെട്ടിച്ചത്. അക്ഷരലക്ഷം നാലാംക്ലാസ് തുല്യത പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ പരീക്ഷാർഥിയായിരുന്നു അവർ. ത​െൻറ നാലാംതലമുറയിലെ കുട്ടികള്‍ പഠിക്കുന്നതുകണ്ടാണ് തനിക്കും പഠിക്കണമെന്ന് ഏറെ വൈകിയും ആഗ്രഹം തോന്നിയതെന്ന് കാര്‍ത്യായനിയമ്മ പറഞ്ഞു. ചെറുപ്പത്തില്‍ ദാരിദ്ര്യം കാരണം പഠിക്കാന്‍ കഴിഞ്ഞില്ല. നന്നേ ചെറുപ്പം മുതല്‍ അമ്പലത്തില്‍ അടിച്ചുതളിക്കാന്‍പോയി. രണ്ടുവര്‍ഷം മുമ്പുവരെ ജോലി തുടർന്നു. ജില്ല പഞ്ചായത്ത് നല്‍കിയ ആദരവ് ഏറ്റുവാങ്ങാന്‍ ജില്ല പഞ്ചായത്ത് ഹാളില്‍ എത്തിയതാണ് കാര്‍ത്യായനിയമ്മ. ദൈവം ആയുസ്സ് നല്‍കിയാല്‍ പത്താംതരം തുല്യത പരീക്ഷ വേഗം പാസാകണം എന്നാണ് കാര്‍ത്യായനിയമ്മയുടെ ആഗ്രഹം. കമ്പ്യൂട്ടര്‍ പഠിക്കാനും കാര്‍ത്യായനിയമ്മക്ക് മോഹമുണ്ട്. പക്ഷേ, തനിക്ക് ആര് കമ്പ്യൂട്ടര്‍ നല്‍കുമെന്നും പഠിപ്പിക്കുമെന്നുമുള്ള ആശങ്ക അലട്ടുന്നു. പറ്റിയാല്‍ കമ്പ്യൂട്ടര്‍ പഠിച്ച് ഒരു ചെറിയ ജോലിനേടാനുള്ള മനസ്സുറപ്പുണ്ട് ഈ മുത്തശ്ശിക്ക്. മനസ്സുറപ്പുണ്ടെങ്കില്‍ എല്ലാവര്‍ക്കും എല്ലാം സാധിക്കും എന്നാണ് കാര്‍ത്യായനിയമ്മയുടെ ഭാഷ്യം. 40 മാര്‍ക്കി​െൻറ എഴുത്തുപരീക്ഷയില്‍ മാത്രമാണ് കാര്‍ത്യായനിയമ്മക്ക് രണ്ടുമാര്‍ക്ക് നഷ്ടമായത്. വായന വിഭാഗത്തില്‍ 30ല്‍ 30 മാര്‍ക്ക്. കണക്ക് പരീക്ഷയില്‍ 30ല്‍ 30തും നേടി. അങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 100 മാര്‍ക്കിനാണ് പരീക്ഷ. കണക്ക്, ഇംഗ്ലീഷ്, മലയാളം, പൊതുവിജ്ഞാനം എന്നിങ്ങനെ നാലു വിഷയങ്ങളാണ് നാലാംതരം തുല്യത പരീക്ഷയില്‍ ഉണ്ടായിരുന്നത്. ജില്ല പഞ്ചായത്ത് നല്‍കിയ ആദരത്തില്‍ പ്രസിഡൻറ് ജി. വേണുഗോപാല്‍, വൈസ് പ്രസിഡൻറ് ദലീമ ജോജോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു, സുമ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജുമൈലത്ത്, മണി വിശ്വനാഥ്, മാത്യു ഉമ്മന്‍, പ്രമോദ്, എ.ആര്‍. കണ്ണന്‍, ജമീല പുരുഷോത്തമന്‍, ജില്ല സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍, അസി. കോഓഡിനേറ്റര്‍ കെ.എം. സുബൈദ തുടങ്ങിയവര്‍ പങ്കെടുത്തു. അക്ഷരലക്ഷത്തില്‍ ഉന്നത വിജയം കൈവരിച്ച് രാഖി ആലപ്പുഴ: അക്ഷരലക്ഷം പരീക്ഷയില്‍ ജില്ലയിലെ എറ്റവും പ്രായം കുറഞ്ഞ വിജയിയായി രാഖി. ആലപ്പുഴ പഴവീട് വാര്‍ഡില്‍ വിജി-സുധ ദമ്പതികളുടെ മകളായ രാഖിക്ക് 17 വയസ്സാണ് പ്രായം. ജന്മന മാനസിക വെല്ലുവിളി നേരിടുന്ന രാഖി പാതിവഴിയില്‍ പഠനമുപേക്ഷിച്ച് വീട്ടില്‍ തന്നെയായിരുന്നു. അക്ഷരം അറിയാത്തവരെ കണ്ടെത്തി അവര്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കി നാലാംക്ലാസ് പരീക്ഷ വിജയിപ്പിക്കുകയാണ് അക്ഷരലക്ഷം പദ്ധതി ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഏഴാംക്ലാസില്‍ പഠിക്കാന്‍ വേണ്ട അവസരങ്ങളും ഒരുക്കും. രാഖി നാലാംക്ലാസ് തുല്യത പരീക്ഷയാണ് വിജയിച്ചത്. നഗരസഭയിലെ പ്രേരക്മാര്‍, കോഓഡിനേറ്റർമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാഖിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് പഠിപ്പിച്ചത്. തുടര്‍ന്നും പഠിക്കണമെന്ന ആഗ്രഹം പറയുന്നതിനാല്‍ ഒരുമാസത്തിനകം തന്നെ ഏഴാംക്ലാസിലേക്കുള്ള പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതുടങ്ങും. നഗരസഭ പ്രേരക് പ്രമീളദേവി, അക്ഷരലക്ഷം ഇന്‍സ്ട്രക്ടര്‍ സനില്‍ എന്നിവര്‍ ചേര്‍ന്നാണ് രാഖിയെ പഠിപ്പിച്ചത്. വാര്‍ഡ് തലങ്ങളില്‍ നടത്തിയ സർവേയിലൂടെയാണ് ഈ പദ്ധതിയിലേക്ക് ആളുകളെ കണ്ടെത്തിയത്. തുടര്‍പഠനത്തിന് താല്‍പര്യമുള്ളവര്‍ക്ക് സാക്ഷരത മിഷ​െൻറ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വഴി പഠനം ഉറപ്പുവരുത്തും. പഴവീട് വാര്‍ഡില്‍നിന്നുള്ള നാല് പഠിതാക്കളും പരീക്ഷയെഴുതി ഉന്നത വിജയം കൈവരിച്ചു. ദിവസവും ഒന്നുമുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് രാഖിയെ പഠിപ്പിക്കുന്നത്. മലയാളം, കണക്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിങ്ങനെ നാല് വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി. ജില്ല പഞ്ചായത്ത് ഹാളില്‍ വിജയികളെ ആദരിച്ച് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story