Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാഗ്രത സാംസ്കാരിക...

ജാഗ്രത സാംസ്കാരിക ജാഥക്ക് സ്വീകരണം

text_fields
bookmark_border
ജാഗ്രത സാംസ്കാരിക ജാഥക്ക് സ്വീകരണം
cancel
മൂവാറ്റുപുഴ: 'നവകേരള നിർമിതി നാടി​െൻറ സാംസ്കാരിക കടമ' സന്ദേശവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല ജാഗ്രത സാംസ്കാരിക ജാഥക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പന അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി കെ.എം. ഗോപി, ജാഥ ക്യാപ്റ്റൻ കെ.വി. കുഞ്ഞികൃഷ്ണൻ, ജാഥ അംഗങ്ങളായ ബി. ഹരികൃഷ്ണൻ, എസ്. നാസർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കീഴാറ്റൂർ അനിയൻ, പി.ജി. ബിജു എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജോഷി സക്കറിയ, ജില്ല പ്രസിഡൻറ് പി.ആർ. രഘു, സി.കെ. ഉണ്ണി, കെ.പി. രാമചന്ദ്രൻ, സി.ടി. ഉലഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു. പ്രളയത്തിൽ പുസ്തകങ്ങൾ നശിച്ച കടാതി യുവജന സംഘം ഗ്രന്ഥശാല, വാളകം പബ്ലിക് ലൈബ്രറി, റാക്കാട് സ്വപ്ന ലൈബ്രറി എന്നിവിടങ്ങളിൽ എൽദോ എബ്രാഹാം എം.എൽ.എയുടെ സംഭാവനയായി പുസ്തകങ്ങൾ നൽകി. പ്രളയത്തിൽ പുസ്തകങ്ങൾ നശിച്ച ലൈബ്രറികൾക്ക് നൽകാൻ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ ലൈബ്രറി പ്രവർത്തകർ ജാഥ ക്യാപ്റ്റന് കൈമാറി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story