Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവോട്ടുയന്ത്രങ്ങളുടെ...

വോട്ടുയന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി

text_fields
bookmark_border
കാക്കനാട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമമത പരിശോധന പൂര്‍ത്തിയായി. യന്ത്രത്തെക്കുറിച്ച് പരാതിപറയുന്നതിനാല്‍ നേരില്‍ക്കണ്ട് ബോധ്യപ്പെടാന്‍ ജില്ലയിലെ ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ക്കെല്ലാം കത്തയച്ചെങ്കിലും വന്നത് ആകെ നാലുപേരായിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിനിധികള്‍ക്കം പുറമെ രണ്ട് സംസ്ഥാന പാര്‍ട്ടിക്കാര്‍ മാത്രം. തെരഞ്ഞെടുപ്പ് കമീഷ​െൻറ നിര്‍ദേശപ്രകാരമാണു എല്ലാവരെയും ക്ഷണിച്ചത്. യന്ത്രത്തി​െൻറ പ്രവര്‍ത്തനം നേരില്‍ക്കണ്ട് കുറ്റമറ്റതാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. ഇതിനിടെ . 4492 കണ്‍ട്രോള്‍ യൂനിറ്റുകളും 5570 ബാലറ്റ് യൂനിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കി കലക്ടറേറ്റില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിദഗധരാണ് പരിശോധന നടത്തിയത്. 3280 വിവിപാറ്റ് യന്ത്രങ്ങളുമുണ്ട്. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കും. ഓരോ നിയോജകമണ്ഡലത്തിലേക്കും ആവശ്യമായ യന്ത്രങ്ങളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഇവ ഒന്നുകൂടി പരിശോധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story