Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല സ്കൂൾ...

ജില്ല സ്കൂൾ ശാസ്ത്രോത്സവം ഇന്നും നാളെയും

text_fields
bookmark_border
കോലഞ്ചേരി: റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവവും വൊക്കേഷനല്‍ എക്‌സപോയും കോലഞ്ചേരി ഉപജില്ലയിലെ നാല് സ്‌കൂളുകളിലായി വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴക്ച ഐ.ടി മേള കിഴക്കമ്പലം സ​െൻറ് ജോസഫ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള മോറയ്ക്കാല സ​െൻറ് മേരീസ് എച്ച്.എസ്.എസിലും വൊക്കേഷനല്‍ എക്‌സ്‌പോ കോലഞ്ചേരി സ​െൻറ് പീറ്റേഴ്‌സ് എച്ച്.എസ്.എസിലും നടക്കും. ശനിയാഴ്ച കിഴക്കമ്പലം സ​െൻറ് ജോസഫ് എച്ച്.എസ്.എസില്‍ പ്രവൃത്തിപരിചയ മേളയും കോലഞ്ചേരി സ​െൻറ് പീറ്റേഴ്‌സ് എച്ച്.എസ്.എസില്‍ ശാസ്ത്രമേളയും കടയിരുപ്പ് ജി.എച്ച്.എസ്.എസില്‍ ഗണിതശാസ്ത്ര മേളയും നടക്കും. രജിസ്‌ട്രേഷന്‍ അതാത് ദിവസങ്ങളില്‍ രാവിലെ 8.30നും മത്സരങ്ങള്‍ ഒമ്പതിനും നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story