Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവില്ലുവണ്ടി യാത്ര...

വില്ലുവണ്ടി യാത്ര വിപ്ലവത്തിെൻറ 125ാം വാര്‍ഷികാഘോഷം അഞ്ചിന്

text_fields
bookmark_border
കൊച്ചി: അയ്യങ്കാളി നയിച്ച വില്ലുവണ്ടി യാത്ര വിപ്ലവത്തി​െൻറ 125ാം വാര്‍ഷികാഘോഷം 'സ്മൃതിപഥം' കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) നേതൃത്വത്തില്‍ അഞ്ചിന് താലൂക്ക് യൂനിയനുകളിലെ 100 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തുക, ജീര്‍ണതയെ ചെറുക്കുക' മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഘോഷയാത്രയില്‍ ഉടനീളം വീണ്ടും വില്ലുവണ്ടി അവതരിപ്പിക്കും. സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ, സെക്രേട്ടറിയറ്റ് അംഗം രമേഷ് മണി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story