Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി അന്താരാഷ്​ട്ര...

കൊച്ചി അന്താരാഷ്​ട്ര പുസ്തകോത്സവം നാളെ മുതൽ

text_fields
bookmark_border
കൊച്ചി: 22ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം വെള്ളിയാഴ്ച മുതൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. മുന്നൂറിലേറെ പ്രസാധകരും ഇരുനൂറിലധികം എഴുത്തുകാരും വിദ്യാഭ്യാസവിചക്ഷണരും പങ്കെടുക്കുമെന്ന് പുസ്തകോത്സവ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പത്ത് ലക്ഷത്തിലധികം പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും. വെള്ളിയാഴ്ച നാലിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ ഗോവ ഗവർണർ ഡോ. മൃദുല സിൻഹ പങ്കെടുക്കും. ശനിയാഴ്ച വിദ്യാഭ്യാസ സമ്മേളനത്തിൽ പത്തോളം വൈസ് ചാൻസലർമാരും നിരവധി പ്രിൻസിപ്പൽമാരും പങ്കെടുക്കും. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിൽ ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. കല്യാണം, ഗാന്ധി മ്യൂസിയം ഡയറക്ടർ അണ്ണാമലൈ തുടങ്ങിയവർ പങ്കെടുക്കും. അഞ്ചിന് ലീല മേനോൻ മാധ്യമപുരസ്‌കാരം പി. വേണുഗോപാലിന് സമർപ്പിക്കും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ മുഖ്യാതിഥിയാകും. എട്ടിന് ഈ വർഷത്തെ ബാലാമണിയമ്മ അവാർഡ് കൊങ്കണി സാഹിത്യകാരൻ മഹാബലേശ്വർ സെയിൽ ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും. ഏഴുമുതൽ 11 വരെ കൊച്ചി സാഹിത്യോത്സവം മൂന്നുവേദിയിൽ നടക്കും. പുസ്തകോത്സവ സമിതി ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ, എം. ശശിശങ്കർ, ഇ.എം. ഹരിദാസ്, ഡോ. ഗോപിനാഥ് പനങ്ങാട്, ജി.കെ. പിള്ള എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story