Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉർഗേൻ യാത്രയായത്...

ഉർഗേൻ യാത്രയായത് അംബേദ്​കറി​െൻറ സ്വപ്നങ്ങൾ ബാക്കിയാക്കി

text_fields
bookmark_border
മാവേലിക്കര: ലണ്ടനിലെ ഹെയർഫീൽഡ് ഷെയറിൽ അന്തരിച്ച ബൗദ്ധചിന്തകനും സാഹിത്യകാരനും കവിയും ബഹുജൻ മതപരിവർത്തന പ്രസ്ഥാനങ്ങളുടെ നായകനുമായിരുന്ന ഉർഗേൻ സംഘരക്ഷിത അനുസ്മരിക്കുന്ന പുണ്യാനുമോദന ചടങ്ങിന് മാവേലിക്കര വേദിയായി. ബുദ്ധധർമത്തിലെ വിവിധ യാനകളെ സംയോജിപ്പിച്ച് ലോകമെമ്പാടും ധർമം പ്രചരിപ്പിച്ച ഉർഗേൻ സംഘരക്ഷിത ധർമപ്രചാരണത്തിലെ വേറിട്ട മുഖമായിരുന്നു. ചാതുർവർണ്യം നിലനിൽക്കുന്ന ഇന്ത്യയിൽ ബുദ്ധധർമ പ്രചരണത്തോടൊപ്പം ജാതി നിർമാർജനവുമെന്ന ബി.ആർ. അംബേദ്കറുടെ ആശയങ്ങളെ പ്രാവർത്തികമാക്കാൻ ശ്രമിച്ച മഹാനായിരുന്നു അദ്ദേഹം. പരമ്പരാഗത ബുദ്ധിസത്തെ ആധുനിക ഭാഷയിൽ വിവർത്തനം ചെയ്തും ഗഹനമായ ധർമ ശിക്ഷണങ്ങളെ സരളമായി അവതരിപ്പിച്ചും തികച്ചും നവീന പരമ്പരയായി ബുദ്ധസംഘത്തെ വികസിപ്പിച്ച ഉർഗേ​െൻറ വേർപാട് ബൗദ്ധ മണ്ഡലത്തിന് വലിയ നഷ്ടമാണ്. 1967ൽ ത്രിരത്ന ബൗദ്ധ മഹാസംഘം എന്ന അന്തരാഷ്ട്ര ധാർമിക പ്രസ്ഥാനം സ്ഥാപിക്കുകയും 1956ൽ ഡോ. അംബേദ്കർ തുടങ്ങിവെച്ച ബഹുജൻ മതപരിവർത്തന പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കുകയും ചെയ്ത അദ്ദേഹം ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് യാത്രയായത്. ലണ്ടനിൽ 1925ൽ ജനിച്ച ഡെന്നീസ് ഫിലിപ്പ് എഡ്വേർഡ് ലിംങ് വുഡ് ബൗദ്ധമാർഗത്തി​െൻറ ഭാഗമായാണ് പേരിലെ മാറ്റം സ്വീകരിച്ചത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് അംബേദ്കർ അനുയായികളുടെ ജീവിതത്തിൽ ധാർമികതയുടെ അടിത്തറ പാകാൻ ഉർഗേൻ സംഘരക്ഷിതക്കായി. അംബേദ്കർ വിഭാവനംചെയ്ത പ്രബുദ്ധ ഇന്ത്യയുടെ മാതൃക സംഘ നിർമിതിയിലൂടെ സാധ്യമാക്കുകയും ചെയ്തു. വാർധക്യസഹജ കാരണങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഉർഗേ​െൻറ അന്ത്യം. ത്രിരത്ന ബൗദ്ധ മഹാസംഘം കേരള ഘടകം നേതൃത്വത്തിൽ ബൗദ്ധ ആചാരവിധി പ്രകാരം കേരളത്തിലെ പുണ്യാനുമോദന ചടങ്ങ് ബുധനാഴ്ച രാവിലെ 10ന് മാവേലിക്കര ലോകുത്തര മിനി കോൺഫറൻസ് ഹാളിൽ നടന്നു. അരുൺബോധ് അധ്യക്ഷത വഹിച്ചു. ബുദ്ധിസം സ്വീകരിച്ച ദലിത് ജനതയുടെ മുന്നേറ്റത്തിന് സംഘരക്ഷിത സ്ഥാപിച്ച സംഘത്തി​െൻറ പ്രസക്തിയെക്കുറിച്ച് കേരള ദലിത് പാന്തർ സ്ഥാപക നേതാവ് കെ. അംബുജാക്ഷൻ സംസാരിച്ചു. സുധീർ കട്ടച്ചിറ ഫോട്ടോ: APG 51: ഉർഗേൻ സംഘരക്ഷിത APG 52 മാവേലിക്കരയിൽ നടന്ന ഉർഗേൻ സംഘരക്ഷിതയുടെ പുണ്യാനുമോദന ചടങ്ങിൽനിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story