Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിത്രപ്രദർശനവും...

ചിത്രപ്രദർശനവും ദേശീയതല ക്വിസ് മത്സരവും

text_fields
bookmark_border
കൊച്ചി: രാജഗിരി പബ്ലിക് സ്കൂളി​െൻറ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ അഖിലകേരള നടത്തുമെന്ന് സ്കൂൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ ആറിന് ദർബാർ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കൊച്ചി മേയർ സൗമിനി ജയിൽ ഉദ്‌ഘാടനം ചെയ്യും. ഒന്നുമുതൽ 12 വരെയുള്ള കുട്ടികൾ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങൾ വാങ്ങാനുള്ള അവസരവും ഉണ്ടാവും. ലഭിക്കുന്ന തുക കാരുണ്യ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് കാച്ചപ്പിള്ളി അറിയിച്ചു. പ്രദർശനം 11ന് അവസാനിക്കും. പ്രശ്നോത്തരിയുടെ അവതാരകൻ ക്വിസ് മാസ്റ്റർ വിനയ് മുതലിയാർ ആണ്. നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടത്തുന്ന ക്വിസ് മത്സരം രാജഗിരി സ്പോർട്സ് ആൻഡ് കൾച്ചറൽ സ​െൻറിലാണ് നടക്കുക. മത്സരത്തിൽ മുപ്പതോളം ടീമുകൾ പങ്കെടുക്കും. കലാ അധ്യാപകൻ വിൻസൻറ്, അധ്യാപകരായ ശ്രീകല, ഷാനി, സുമ പോൾ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story