Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദ്യ നഗരസഭയുടെയും...

ആദ്യ നഗരസഭയുടെയും പിറവിദിനം

text_fields
bookmark_border
മട്ടാഞ്ചേരി: ഇന്ത്യയിൽ ആദ്യമായി രൂപവത്കരിച്ച മുനിസിപ്പാലിറ്റിയാണ് ഫോർട്ട്കൊച്ചി. കൊളോണിയൻ അധിനിവേശത്തി​െൻറ ഭാഗമായാണ് ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റിയുടെ പിറവി. അതും മറ്റൊരു നവംബർ ഒന്നിനായിരുന്നു. 1866 നവംബർ ഒന്നിനാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്നത്തെ രീതിയിലുള്ള നഗരഭരണം നിലവിൽ വന്നത്. കൊച്ചിൻ കോർപറേഷനിൽ ലയിക്കുന്നതുവരെ 101 കൊല്ലം ഈ മുനിസിപ്പാലിറ്റി നിലനിന്നു. ബ്രിട്ടീഷുകാർക്ക് മുമ്പ് ഡച്ച് ഭരണകാലത്തുതന്നെ ഫോർട്ട്കൊച്ചിയിൽ നഗരകൗൺസിൽ നിലവിലുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെപോലെ ആയിരുന്നില്ല ഈ കൗൺസിൽ. സ്ഥലത്തെ പ്രധാനപ്പെട്ട വർത്തകൻ, പട്ടാള മേധാവി, സ്റ്റോർ കീപ്പർ തുടങ്ങിയവരും ഡച്ച് ഭരണകർത്താക്കൾ നിശ്ചയിക്കുന്ന ഏതാനും നാട്ടുകാരായ പ്രമാണിമാരും ചേർന്നതായിരുന്നു ആ ഡച്ച് കൗൺസിൽ. അന്നത്തെ മദ്രാസ് ബ്രിട്ടീഷ് സർക്കാർ 1886 ഒക്ടോബർ 15ന് കൊച്ചിൻ മുനിസിപ്പൽ കമീഷൻ രൂപവത്കരിക്കുകയും അതുപ്രകാരം 1866 നവംമ്പർ ഒന്നിന് ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി നിലവിൽവരുകയുമായിരുന്നു. നികുതിദായകരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലുപേർ, സർക്കാർ നോമിനികളായ രണ്ട് ഉദ്യോഗസ്ഥർ, 10 നാട്ടുകാർ എന്നിങ്ങനെ 16 പേരായിരുന്നു അംഗങ്ങൾ. ബ്രിട്ടീഷുകാരൻതന്നെ ചെയർമാൻ ആകുമെന്നതായിരുന്നു വ്യവസ്ഥ.1884ൽ മദ്രാസ് മുനിസിപ്പൽ ആക്ട് പ്രകാരം െതരഞ്ഞെടുക്കുന്ന നാട്ടുകാരുടെ എണ്ണം 14 ആക്കി ഉയർത്തി. 1920 നവംമ്പർ ഒന്നിന് മുനിസിപ്പൽ കൗൺസിലി​െൻറ അംഗസംഖ്യ വീണ്ടും ഉയർത്തി. 1912 മുതൽ ഇന്ത്യക്കാർക്ക് മുനിസിപ്പൽ ചെയർമാൻ പദവി നൽകിത്തുടങ്ങി. ഇതുപ്രകാരം ഷിർ ഗോക്കർ ഇന്ത്യക്കാരനായ ആദ്യചെയർമാനായി. ഒരുമുനിസിപ്പൽ ചെയർപേഴ്സനും നാലുവർഷം നഗരഭരണം നടത്തി. ചെയർമാൻ മിസി എന്ന് നാട്ടുകാർ വിളിച്ചിരുന്ന എൽ.ജി. ബെർണാഡായിരുന്നു ആ വനിത. 1967ൽ സർക്കാർ ഉത്തരവിനെത്തുടർന്ന് ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി കൊച്ചിൻ കോർപറേഷനിൽ ലയിച്ചു. എം.എം. സലീം
Show Full Article
TAGS:LOCAL NEWS 
Next Story