Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന നേതൃത്വം...

സംസ്ഥാന നേതൃത്വം ഇരക്കൊപ്പമോ; ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിൽ വിമർശനം

text_fields
bookmark_border
മുതിർന്ന നേതാക്കൾ സ്ഥാനം ഒഴിഞ്ഞു അരൂർ /തുറവൂർ: പാലക്കാട് സംഭവത്തിൽ സംസ്ഥാന നേതൃത്വം ഇരക്കൊപ്പമുണ്ടോയെന്ന ചോദ്യമുയർത്തിയാണ് ഡി.വൈ.എഫ്.ഐ 14ാം ജില്ല സമ്മേളനത്തിന് തിരശ്ശീല വീണത്. ഷൊർണൂർ എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവ് ഉയര്‍ത്തിയ പീഡനപരാതിയില്‍ സംസ്ഥാനനേതൃത്വം തടിയൂരാൻ ശ്രമിച്ചപ്പോഴാണ് ജില്ല സമ്മേളനത്തിലെ ചര്‍ച്ചകളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ബുധനാഴ്ച കേന്ദ്ര കമ്മിറ്റി അംഗം വി.പി. റജീനയും സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീര്‍ എം.എൽ.എയും കരുതലോടെയാണ് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞത്. പെണ്‍കുട്ടി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ലെന്നും അതിനാലാണ് വിഷയത്തില്‍ ഇടപെടാതിരുന്നതെന്നും അവർ അറിയിച്ചു. പ്രസ്ഥാനം ഇരക്കൊപ്പംതന്നെയായിരിക്കുമെന്നും റജീന പറഞ്ഞു. പുതിയ ഭാരവാഹികളെ െതരഞ്ഞെടുത്തപ്പോള്‍ പ്രായം തടസ്സമാകാതിരുന്നിട്ടും സംഘടനയിലെ സീനിയർമാരെ പരിഗണിക്കാതെ താരതമ്യേന ജൂനിയർമാരായവർക്ക് ചുമതലകള്‍ കൈമാറിയതായി വിമര്‍ശനമുയര്‍ന്നു. അടുത്തകാലംവരെ എസ്.എഫ്.ഐയുടെ മുഖ്യ ഭാരവാഹികളായിരുന്നവര്‍ക്കാണ് പ്രധാന ചുമതലകള്‍ കൈമാറിയിരിക്കുന്നത്. വിമർശനങ്ങൾ ഉയർത്താതെ വഴങ്ങിനിൽക്കുന്നവർക്കും ഏറാൻമൂളികൾക്കുമാണ് സ്ഥാനമാനങ്ങളെന്നും വിമർശനമുയർന്നു. ജില്ല സെക്രട്ടറി മനു സി. പുളിക്കല്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ഒഴിഞ്ഞത്. എന്നാല്‍, ജില്ല പ്രസിഡൻറായിരുന്ന അനസ് അലി, ബിബിന്‍ സി. ബാബു, കെ.ടി. മാത്യു തുടങ്ങിയവരെ പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഉച്ചക്ക് നടന്ന പാര്‍ട്ടി ജില്ല സെക്രട്ടേറിയറ്റ് പുതുതലമുറക്ക് ചുമതല കൈമാറാന്‍ നിശ്ചയിക്കുകയായിരുന്നു. ഇതോടെ സംഘടനയിലെ സീനിയർ നേതാക്കൾ ഒന്നടങ്കം സ്ഥാനങ്ങളില്‍നിന്ന് ഒഴിഞ്ഞു. സമാപനദിനമായ ബുധനാഴ്ച മറുപടി പ്രസംഗത്തോടെയാണ് തുടങ്ങിയത്. സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് സംസ്ഥാന ട്രഷറർ പി. ബിജുവും പ്രവർത്തന റിപ്പോർട്ടിന്മേലുള്ളവക്ക് ജില്ല സെക്രട്ടറി മനു സി. പുളിക്കലും മറുപടി നൽകി. ബിബിൻ സി. ബാബു പ്രമേയങ്ങളും സി.ടി. വിനോദ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ, സെക്രട്ടറി എം. സ്വരാജ്, കേന്ദ്ര കമ്മിറ്റി അംഗം വി.പി. റജീന, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവൻ, എ.എം. ആരിഫ് എം.എൽ.എ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ട്രഷറർ പി.കെ. സാബു നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story