Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലിമെൻറ 3

സപ്ലിമെൻറ 3

text_fields
bookmark_border
പുനർജന്മമേകി പുനർജനി മർമചികിത്സാലയം ശരീര മർമങ്ങളിൽ ഏൽക്കുന്ന ക്ഷതങ്ങൾകൊണ്ടുണ്ടാകുന്ന രോഗങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്ന രീതിയായ മർമശാസ്ത്രം പാരമ്പര്യത്തനിമ കൈവിടാതെ പരിപാലിക്കുകയാണ് പുനർജനി മർമചികിത്സാലയം. കഫം ഞരമ്പ്, വായു ഞരമ്പ്, പിത്ത ഞരമ്പ്, ഉഷ്ണ ഞരമ്പ്, അസ്ഥി ഞരമ്പ് എന്നിങ്ങനെ ഒാരോ ഞരമ്പുകളിൽ ഏൽക്കുന്ന ക്ഷതം രോഗങ്ങളായി മാറുന്നു. പിന്നീട് പല പേരുകളിൽ അറിയപ്പെടുന്ന ഇൗ രോഗങ്ങളെ അറിഞ്ഞുകൊണ്ട് ചികിത്സ ചെയ്താൽ പൂർണമായും മാറ്റാനാകുമെന്ന് പുനർജനി മോഹൻദാസ് പറയുന്നു. അലോപ്പതിയും ആയുർവേദവും പരീക്ഷിച്ച് പരാജയപ്പെട്ടശേഷം അവയെല്ലാം ഉപേക്ഷിച്ച് വരുന്ന രോഗികൾക്ക് പൂർണമായി രോഗമുക്തി നൽകാൻ സാധിക്കുമെന്ന് അനുഭവത്തിൽനിന്ന് തെളിഞ്ഞതായും ഇദ്ദേഹം പറ‍യുന്നു. ആജീവനാന്തമുള്ള പ്രയാസങ്ങളെയും വേദനകളെയും പീഡകളെയും പരിഹരിക്കുന്നതിനെക്കുറിച്ചും ശരീരത്തിന് സംഭവിക്കുന്ന ഒടിവ്, ചതവ്, മുറിവ്, സന്ധി തെറ്റൽ, അസ്ഥി പൊട്ടൽ തുടങ്ങിയവയിൽ ഉണ്ടാകുന്ന ശരീര വിപത്തുകെളക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ചികിത്സ സംഹിതകൂടിയാണ് മർമശാസ്ത്രം. ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട മർമശാസ്ത്രം പാരമ്പര്യ ചികിത്സവിഭാഗത്തിൽ ആണ് കേരളം ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ല് തേയ്മാനം, മാറാത്ത നെട്ടല്ല് വേദന, തലവേദന, പീനസം, മുടികൊഴിച്ചിൽ, അകാലനര, ലൈംഗിക ശേഷിക്കുറവ്, മൂത്രക്കല്ല്, പ്രമേഹം, രക്തസമ്മർദം, മൂലക്കുരു, മുഖത്തെ കറുത്തപാടുകൾ, ഞരമ്പ് സംബന്ധമായ രോഗങ്ങൾ, ഒടിവ്, ചതവ്, പഞ്ചകർമ ഉഴിച്ചിൽ, പിഴിച്ചിൽ, ധാര, വസ്തി, നസ്യം തുടങ്ങിയ രീതികളും രോഗങ്ങളുടെ ശരീരത്തിന് കാലാവസ്ഥ മുതലായവ വിലയിരുത്തി മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും നിശ്ചയിക്കുന്നു. കൂടാതെ പക്ഷവാതം, ജന്മനാ നടക്കാനാവാത്ത കുട്ടികൾക്ക് പ്രത്യേക ചികിത്സകളും ലഭ്യമാണ്. പുനർജനി മർമചികിത്സാലയത്തിലൂടെ മാറാരോഗങ്ങൾപോലും ഭേദമായവർ നിരവധിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story