Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലിമെൻറ് 2

സപ്ലിമെൻറ് 2

text_fields
bookmark_border
ആയുര്‍വേദം സാർഥകമാക്കി സംവര്‍ത്തിക ആര്‍ഷഭാരതത്തി‍​െൻറ വരദാനമായ ആയുര്‍വേദത്തെ വിശുദ്ധിയോടും ചൈതന്യത്തോടുംകൂടി ലോകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ലോകാ സമസ്താഃ സുഖിനോ ഭവന്തു എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച് വിശ്വസിച്ച് 2017 ഫെബ്രുവരിയിൽ മൂവാറ്റുപുഴ-ആരക്കുഴ റോഡില്‍ പള്ളിക്കാവ് ജങ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച ആയുര്‍വേദ ആശുപത്രിയാണ് സംവര്‍ത്തിക ആയുര്‍ധാമ. ആയുര്‍വേദത്തിനാല്‍ സാധ്യമല്ലാത്തതൊന്നുമില്ല എന്നാണ് പൂര്‍വികര്‍ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആയുര്‍വേദത്തിലെ എല്ലാ ശാഖകളും കോര്‍ത്തിണക്കി സമ്പൂര്‍ണ ആയുര്‍വേദ ചികിത്സ ലഭ്യമാകുന്ന സ്ഥാപനമാണ് സംവർത്തിക. വന്ധ്യത ചികിത്സാരംഗത്ത് പ്രഗല്ഭയായ ഡോ.എ.ജി. പ്രസന്നകുമാരി, ശിശുരോഗവിഭാഗത്തില്‍ ഡോ. വത്സലദേവി, ജനറല്‍ വിഭാഗത്തില്‍ ഡോ. സുബ്രഹ്മണ്യന്‍നമ്പൂതിരി, മര്‍മചികിത്സ വിഭാഗത്തില്‍ ഡോ. പ്രതീഷ്, േവരികോസ് വെയിന്‍, ജോയൻറ് പെയിന്‍ വിഭാഗത്തില്‍ ഡോ. ജോസ് നെടുങ്ങേലില്‍, ഡോ. ഇന്ദു, ഡോ. ആര്യ, ഡോ. വാസന്തി, ഡോ. ഫ്രെഡി എന്നിവര്‍ സംവര്‍ത്തികയില്‍ സേവനമനുഷ്ഠിക്കുന്നു. നാലുകെട്ട് മാതൃകയില്‍ പണിത വിശാലമായ ആശുപത്രി സമുച്ചയത്തില്‍ 25 കിടപ്പുമുറികളും ആറ് ചികിത്സാമുറികളും വിശാലമായ യോഗഹാളും പ്രവര്‍ത്തിക്കുന്നു. കൂടാതെ, ആയുര്‍വേദ വിധിപ്രകാരം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയും സംവര്‍ത്തികയുടെ പ്രത്യേകതയാണ്. കുട്ടികളുടെ ആരോഗ്യപരവും ബുദ്ധിപരവുമായ വളര്‍ച്ചക്ക് 'സ്വര്‍ണബിന്ദുപ്രാശം' സംവര്‍ത്തികയില്‍ ലഭ്യമാണ്. കുട്ടികളില്ലാതെ ദുഃഖം അനുഭവിക്കുന്ന നിര്‍ധനരായ ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യ പദ്ധതിയും സംവര്‍ത്തികയില്‍ നടത്തിവരുന്നു. പാരമ്പര്യവിധിപ്രകാരം അമ്മക്കും കുഞ്ഞിനുമുള്ള പ്രസവാനന്തരശുശ്രൂഷയായ സംവര്‍ത്തിക 'സ്നേഹം' പദ്ധതി, എങ്ങനെ സന്താനലബ്ധി സാധ്യമാക്കാം എന്ന വിഷയത്തില്‍ ദമ്പതികള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങൾ എന്നിവയും നൽകിവരുന്നു. രോഗത്തിനനുസരിച്ചുള്ള യോഗാസനങ്ങളും വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇവിടെ പരിശീലിപ്പിക്കുന്നു. ഇരുനൂറോളം ആയുര്‍വേദ ചെടികളെ അവയുടെ ഗുണങ്ങളും ഉപയോഗങ്ങളും പരിചയപ്പെടുത്തുന്ന 'ആരണ്യകം' (herbal garden) എല്ലാ സമയത്തും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story