Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലിമെൻറ് 3​

സപ്ലിമെൻറ് 3​

text_fields
bookmark_border
വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ മേഖല സമ്മേളനം നവംബർ ഒന്നാം തീയതി വ്യാഴാഴ്ച വിവിധ പരിപാടികളോടെ നടത്തുകയാണ്. ചെറുകിട വ്യാപാര വ്യവസായ മേഖല വലിയ തകർച്ചയുടെ വക്കിലാണ്. വ്യാപാരികൾ ഇൗ മേഖല വിട്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ. നോട്ട് നിരോധനം, ജി.എസ്.ടി, അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾ എന്നിവ മേഖലയെ തകർത്തു. 2017ൽ മാത്രം 120 ഹർത്താലും 2018 നവംബർ വരെ 78 ഹർത്താലും ആണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതിലെല്ലാമുപരി സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയദുരന്തവും വന്നതോടെ വ്യാപാരി വ്യവസായികൾ ആത്മഹത്യയുടെ വക്കിലാണ്. ആശയറ്റ കർഷകരുടെ ആത്മഹത്യപോലെ വ്യാപാരികൾക്കും സംഭവിക്കാതിരിക്കാൻ ശക്തമായ സംഘടന സംവിധാനം അവർക്ക് ഒപ്പം ഉണ്ട് എന്നൊരു സന്ദേശം ഇൗ സമ്മേളനത്തിലൂടെ നൽകാനാണ് ഉദ്ദേശിക്കുന്നത്. തീർത്തും നിർധനരായ വ്യാപാരികൾക്ക് സഹായത്തി​െൻറ ആദ്യഘട്ടം എന്ന നിലയിൽ 4000 രൂപ വീതം 200 വ്യാപാരികൾക്ക് നൽകാനും രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള വ്യാപാരികളെ പരിഗണിക്കുന്നതോടൊപ്പം പലിശരഹിത വായ്പയും മുഴുവൻ വ്യാപാരികൾക്കും ക്ഷേമനിധി ആനുകൂല്യം വാങ്ങിക്കൊടുക്കാനും സംഘടന പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തിൽ സംസ്ഥാന, ജില്ല, മേഖല യൂനിറ്റുകൾ ഒന്നായി നിന്നുള്ള പ്രവർത്തനം അനിവാര്യമാണ്. പി.എ. കബീർ, മേഖല പ്രസിഡൻറ് കെ.വി.വി.ഇ.എസ്
Show Full Article
TAGS:LOCAL NEWS 
Next Story