Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയാനന്തരം പെരിയാർ...

പ്രളയാനന്തരം പെരിയാർ തീരങ്ങളിൽ വ്യാപക കൈയേറ്റം

text_fields
bookmark_border
ആലുവ: . വെള്ളപ്പൊക്കത്തെ തുടർന്ന് ചില സ്‌ഥലങ്ങളിൽ തീരം ഇടിഞ്ഞപ്പോൾ മറ്റു പ്രദേശങ്ങളിൽ കൂടുതൽ തീരം രൂപപ്പെട്ടിരുന്നു. ഇത്തരം പ്രദേശങ്ങളിലടക്കം ൈകയേറ്റം നടക്കുകയാണ്. ചില സ്‌ഥലങ്ങളിൽ തീരത്തെ സ്വകാര്യ ഭൂമിയിലെ മതിലുകളും കൽക്കെട്ടുകളും തകർന്നിരുന്നു. ഇവ പുനർനിർമിക്കുന്നതി​െൻറ മറവിലും കൈയേറ്റം നടക്കുന്നുണ്ട്. പുഴയും പൊതുസ്‌ഥലങ്ങളും വലിയതോതിൽ കൈയേറുന്ന അപകടകരമായ പ്രവണതയിലേക്കാണ് പ്രളയത്തിനുശേഷവും പോകുന്നത്. നഗരത്തോട് ചേർന്നും പരസ്യമായി കൈയേറ്റങ്ങൾ നടക്കുന്നുണ്ട്. ആലുവ മംഗലപ്പുഴക്ക് സമീപം ജി.സി.ഡി.എ ഭാഗത്ത് മേട്ടികടവും പുഴയും അനധികൃതമായി കൈയേറുന്നുണ്ട്. പഴയ അതിർത്തിയുടെ കരിങ്കൽ പടവ് മുഴുവൻ പൊളിച്ചുമാറ്റാതെ പുതിയ കൈയേറ്റ പടവ് പണിതു കൊണ്ടിരുന്നപ്പോൾ നാട്ടുകാരും ജനപ്രതിനിധികളും പരിസ്‌ഥിതി പ്രവർത്തകരും ഇടപെട്ട് തടഞ്ഞു. നാല് മീറ്ററോളം വീതിയിൽ ഇരുന്നൂറിലേറെ മീറ്റർ നീളത്തിലാണ് കൈയേറ്റം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോടിയിലേറെ വിലമതിക്കുന്ന ഭൂമിയാണിത്. ഇത് അനധികൃതമായി സ്വന്തമാക്കാനുള്ള ശ്രമം നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം തൽക്കാലം തടയപ്പെട്ടിട്ടുണ്ട്. എന്നാൽ, അധികൃതർ ഇതിനോട് കാര്യമായ പ്രതികരണമുണ്ടാകുന്നില്ലെന്നാണ് അറിയുന്നത്. കൈയേറ്റം സമവായത്തിലൂടെ നീതികരിക്കാൻ ശ്രമിക്കുന്നതായും ആരോപിക്കപ്പെടുന്നു. ഇത്തരത്തിൽ പുഴ കൈയേറ്റം തുടർന്നാൽ വലിയ നാശമായിരിക്കും പെരിയാറിന് സംഭവിക്കുകയെന്ന് പരിസ്‌ഥിതി പ്രവർത്തകർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story