Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂൾ...

സ്‌കൂൾ കെട്ടിടത്തോടുചേർന്ന് മണ്ണിടിച്ചിൽ; എൽ.പി വിദ്യാർഥികളുടെ ജീവന് ഭീഷണി

text_fields
bookmark_border
ആലുവ: സ്‌കൂൾ കെട്ടിടേത്താടുചേർന്ന് മണ്ണിടിച്ചിൽ. ഇത് എൽ.പി വിദ്യാർഥികളുടെ ജീവന് ഭീഷണിയായിട്ടുണ്ട്. ചൂർണിക്കര പഞ്ചായത്തിലെ ആറാംവാർഡിൽ പ്രവർത്തിക്കുന്ന തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്സ് എൽ.പി സ്കൂളാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. സ്‌കൂളി‍​െൻറ തെക്കുഭാഗത്തെ കെട്ടിടത്തോടുചേർന്നാണ് പിന്നിലായി മണ്ണിടിയുന്നത്. മഴപെയ്താൽ സമീപ പ്രദേശങ്ങളിലെ ജലം ഒഴുകിപ്പോകുന്നത് ഈ ഭാഗത്തുകൂടിയാണ്. പ്രളയത്തോടെയാണ് ഈ ഭാഗത്തെ മണ്ണിടിച്ചിൽ രൂക്ഷമായത്. സ്കൂളിന് താഴെ താമസിക്കുന്ന കുടുംബം ഭീതിയിലാണ്. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായും സ്കൂൾ കെട്ടിടത്തിലെ അംഗൻവാടിയിലുമായി നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും കെട്ടിടം ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ്. കനത്ത മഴപെയ്യുബോൾ സമീപവാസികളും അധ്യാപകരും ആശങ്കയിലാണ്. 1982ലാണ് തായിക്കാട്ടുകര എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചുറ്റുമതിൽ ഇല്ലാത്തതുകൊണ്ട് സാമൂഹികവിരുദ്ധരുടെ ശല്യവും സ്കൂളിലുണ്ട്. തായിക്കാട്ടുകര മഹല്ല് കമ്മിറ്റിയാണ് സ്‌കൂൾ മാനേജ്‌മ​െൻറ്. മാനേജ്‌മ​െൻറിനെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി അധികൃതർ വ്യക്തമാക്കി. വലിയതുക ചെലവാക്കാൻ മാനേജ്‌മ​െൻറിന് കഴിയില്ല. പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ പ്രശ്നം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ സഹായിക്കേണ്ടതുണ്ട്. ഇതിനായി കലക്ടറടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, ഗ്രാമപഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികളോടും പലതവണ സ്കൂൾ അധികാരികളും അധ്യാപകരും പരാതിപറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story