Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ നഗരസഭ:...

ആലുവ നഗരസഭ: ചെയർപേഴ്‌സനെതിരെ പോര്​ മുറുകുന്നു

text_fields
bookmark_border
ആലുവ: നഗരസഭ ചെയർപേഴ്‌സനെതിരെ ഭരണപക്ഷ വനിത കൗൺസിലർമാർ പരസ്യയുദ്ധം തുടരുന്നു. കോൺഗ്രസ് കൗൺസിലർമാരായ ലീന ജോർജ്, സൗമ്യ കാട്ടുങ്ങൾ എന്നിവരും കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത കെ.വി. സരളയുമാണ് കോൺഗ്രസുകാരി ചെയർപേഴ്‌സൻ ലിസി എബ്രഹാമിനെ നിരന്തരം വെല്ലുവിളിക്കുന്നത്. നഗരസഭയിലെ പാർട്ടി വിമത കൗൺസിലർമാരോട് സഹകരണം തുടർന്നാണ് കോൺഗ്രസ് വനിത കൗൺസിലർമാർ നേതൃത്വത്തെ ചോദ്യംചെയ്യുന്നത്. പല വിഷയങ്ങളിലും ഇത്തരം നിലപാടുകളെടുത്തിട്ടുള്ള കൗൺസിലർമാർ നിലവിൽ മാർക്കറ്റിലെ അനധികൃത ഷെഡ് നിർമാണത്തിനും അതിനെ അനുകൂലിക്കുന്ന ചെയർപേഴ്‌സനുമെതിരായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഭരണത്തിൽ ബാഹ്യ ഇടപെടലുകളുള്ളതായും ഇവർ ആക്ഷേപിക്കുന്നു. ഇതി​െൻറ ഭാഗമായി തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗം മൂന്നുപേരും ബഹിഷ്കരിച്ചിരുന്നു. നേതാക്കളുടെ താക്കീതുകൾക്ക് പുല്ലുവില കൽപിച്ചാണ് ഭരണപക്ഷ കൗൺസിലർമാർ ഭരണനേതൃത്വത്തിനെതിരെ നിരന്തരം രംഗത്തുവരുന്നത്. പാർട്ടി അച്ചടക്കത്തി​െൻറ വാളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് ഐ ഗ്രൂപ്പിനോട് അനുഭാവം പുലർത്തുന്ന വനിത കൗൺസിലർമാർ മുന്നോട്ടുപോകുന്നത്. മാസങ്ങൾക്ക് മുമ്പ് നഗരസഭ കവാടത്തിൽ റെബലുകൾക്കും ബി.ജെ.പി അംഗത്തിനുമൊപ്പം വനിത കൗൺസിലർമാർ സമരം നടത്തിയിരുന്നു. വനിത കൗൺസിലർമാരായ ലിജി ജോയി, ലീന ജോർജ്, സൗമ്യ കാട്ടുങ്ങൽ എന്നിവരാണ് അന്ന് സമരം നടത്തിയത്. ഇതി‍​െൻറപേരിൽ ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദി​െൻറയും അൻവർ സാദത്ത് എം.എൽ.എയുടെയും സാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് പാർലമ​െൻററി പാർട്ടി യോഗത്തിൽ ഇവരെ താക്കീത് ചെയ്തിരുന്നു. എന്നാൽ, ഇത് കാര്യമാക്കാതെ തൊട്ടടുത്ത ദിവസം റെബലുകളായ സെബി വി.ബാസ്‌റ്റിൻ, കെ. ജയകുമാർ, പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത കെ.വി. സരള, ബി.ജെ.പി അംഗം എ.സി. സന്തോഷ്കുമാർ എന്നിവർക്കൊപ്പം ഇവർ കൗൺസിൽ യോഗം ബഹിഷ്കരിച്ചിരുന്നു. നഗരസഭ മാർക്കറ്റിന് ബാങ്ക് വായ്പയെടുക്കുന്നതിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് കൗൺസിൽ യോഗത്തിൽനിന്ന് വിട്ടുനിന്നത്. ഐ ഗ്രൂപ്പിനോട് അനുഭാവം പുലർത്തുന്നവരാണെങ്കിലും നഗരസഭ സ്‌ഥിരംസമിതി അധ്യക്ഷനായി ഐ ഗ്രൂപ്പുകാരൻ സ്‌ഥാനമേറ്റ ചടങ്ങിൽനിന്ന് ഇവർ വിട്ടുനിന്നിരുന്നു. കോൺഗ്രസ് വിമത കൗൺസിലർമാർക്കും ബി.ജെ.പി അംഗത്തിനുമൊപ്പം പാർക്കിലെ ഇ.എം.എസ് സാംസ്കാരിക കേന്ദ്രം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് ഇവർ നേരത്തേ പരാതിനൽകിയിരുന്നു. സസ്പെൻഷനിലുള്ള വനിത അംഗം റെബലുകളും ബി.ജെ.പിക്കാരനും ഒപ്പിട്ട നിവേദനത്തിലാണ് ഒപ്പുെവച്ചതെങ്കിൽ മറ്റ് മൂന്നുപേർ മറ്റൊരു നിവേദനം തയാറാക്കിയാണ് നഗരസഭക്ക് നൽകിയിട്ടുള്ളത്. എന്നാൽ, രണ്ടു നിവേദനങ്ങളിലെയും വാചകങ്ങളും വാക്കുകളുമെല്ലാം ഒരുപോലെയാണ്. വിമതന്മാർക്കൊപ്പമല്ല ആവശ്യമുന്നയിച്ചതെന്ന് സ്‌ഥാപിച്ച് അച്ചടക്ക നടപടികളിൽനിന്ന് രക്ഷപ്പെടുന്നതിനാണ് രണ്ടു നിവേദനങ്ങളായി നഗരസഭ സെക്രട്ടറിക്ക് നൽകിയത്. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് കൗൺസിലിൽ കോൺഗ്രസിനുള്ളത്. തിങ്കളാഴ്ച കൗൺസിൽ ബഹിഷ്കരിച്ച കോൺഗ്രസ് അംഗങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെടാനാണ് ചെയർപേഴ്‌സൻ തീരുമാനിച്ചിട്ടുള്ളത്. ഭൂരിപക്ഷം കുറവായതിനാൽ എടുത്തുചാടി നടപടിയെടുക്കാൻ സാധ്യതയില്ല. മാത്രവുമല്ല, ചില മുതിർന്ന എ ഗ്രൂപ് നേതാക്കളുടെ ബാഹ്യ ഇടപെടലുകളിൽ എ ഗ്രൂപ്പിലെ ചില കൗൺസിലർമാർക്കും നേതാക്കൾക്കും എതിർപ്പുകളുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story