Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈകോടതി വിധി:...

ഹൈകോടതി വിധി: ഫ്ലക്‌സുകൾ അടിയന്തരമായി നീക്കണം ^കലക്ടർ

text_fields
bookmark_border
ഹൈകോടതി വിധി: ഫ്ലക്‌സുകൾ അടിയന്തരമായി നീക്കണം -കലക്ടർ ആലപ്പുഴ: പൊതുസ്ഥലം, റോഡ് എന്നിവ കൈയേറി സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, പരസ്യബോർഡുകൾ, തോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കണമെന്ന് ഹൈകോടതി നിർദേശമുള്ള സാഹചര്യത്തിൽ അത് നീക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പ് മേധാവികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. ഇതുസംബന്ധിച്ച് നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടറേറ്റിൽ കൂടിയ യോഗത്തിലാണ് നിർദേശം നൽകിയത്. ആലപ്പുഴ നഗരസഭ ഇതിനകം 1200 ഫ്ലക്‌സുകൾ മാറ്റിസ്ഥാപിച്ചതായി അറിയിച്ചു. 10ാം തീയതി മുതൽ നഗരസഭ നടപടി തുടങ്ങി. സ്വമേധയ ഫ്ലക്‌സ് നീക്കം ചെയ്യാത്തപക്ഷം അത് നീക്കി ചെലവായ തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാനാണ് നിർദേശം. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 3200 ഫ്ലക്‌സുകൾ നീക്കിയതായി യോഗത്തിൽ പറഞ്ഞു. 1159 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏതെങ്കിലും ഭാഗത്തുനിന്ന് തടസ്സമുണ്ടാവുകയോ പ്രശ്‌നം തുടരുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിന് റിപ്പോർട്ട് ചെയ്താൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു. എടുത്ത നടപടി സംബന്ധിച്ച് 31ന് മുമ്പ് ഹൈകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണവ്യാപാരികൾ ജാഗ്രത പുലർത്തണം -എ.കെ.ജി.എസ്.എം.എ ആലപ്പുഴ: തിരിച്ചറിയാനാവാത്തവിധം മുക്കുപണ്ടത്തിൽ സ്വർണംപൂശി മാറ്റിയെടുക്കാനും വിൽക്കാനും വലിയ റാക്കറ്റ് കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോ. (എ.കെ.ജി.എസ്.എം.എ). ഇത്തരം ആഭരണങ്ങളിൽ വ്യാജ 916 ഹാൾമാർക്ക് മുദ്രപതിപ്പിച്ച് ജ്വല്ലറി ഉടമകളെ കബളിപ്പിക്കുന്ന സംഘം സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുള്ളതിനാൽ സ്വർണവ്യാപാരികൾ ജാഗ്രത പുലർത്തണമെന്ന് ജില്ല വർക്കിങ് കമ്മിറ്റി യോഗം അഭ്യർഥിച്ചു. ആലപ്പുഴയിൽ നടന്ന സംഭവം ഒറ്റപ്പെട്ടതല്ല. ഇത്തരം സംഭവങ്ങളിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന തരത്തിൽ കേെസടുക്കുന്നത് ഒഴിവാക്കണം. ജില്ല തെരഞ്ഞെടുപ്പ് 25ന് നടത്താനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് റോയി പാലത്ര ഉദ്ഘാടനം ചെയ്തു. വർഗീസ് വല്യാക്കൽ, മുട്ടം നാസർ, എം.പി. ഗുരുദയാൽ, കെ. നാസർ, പി. ജോസഫ്, എബി തോമസ് അലീന എന്നിവർ സംസാരിച്ചു. യുവജനതാദൾ രാജ്ഭവൻ മാർച്ച് എട്ടിന് ആലപ്പുഴ: കേന്ദ്രസർക്കാറി​െൻറ യുവജന വഞ്ചനക്കും ഭരണകൂട ഫാഷിസത്തിനും അഴിമതിക്കുമെതിരെ ലോക്താന്ത്രിക് യുവജനതാദൾ ദേശീയ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തി​െൻറ സംസ്ഥാന കമ്മിറ്റി നവംബർ എട്ടിന് നടത്തുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ യുവജനതാദൾ ജില്ല നേതൃയോഗം തീരുമാനിച്ചു. ജില്ലയിൽനിന്ന് 500 പ്രവർത്തകരെ പെങ്കടുപ്പിക്കും. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ വിശ്വാസികളെ കബളിപ്പിക്കുന്ന സംഘ്പരിവാർ ഗൂഢാലോചന തിരിച്ചറിയാനും കേരളത്തി​െൻറ മതേതരാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പി.എസ്. അജ്മൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശ്യാം, വൈസ് പ്രസിഡൻറ് ഗിരീഷ് ഇലഞ്ഞിമേൽ, ഹക്കിം പ്രതാംഗമൂട്, ജോസഫ് അറ്ക്കൽ, അനീഷ് താമരക്കുളം, ആദിൽ മുഹമ്മദ്, കെ. രവീന്ദ്രൻ, എൽ. മൻസൂർ, എം.കെ. ജമാൽ, അനു ശിവദാസ്, അരുൺ പേരിശ്ശേരി, അസിം വട്ടപ്പള്ളി, പി.എം. അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story