Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകപ്പൽശാലയിൽ അത്യാധുനിക ...

കപ്പൽശാലയിൽ അത്യാധുനിക ഡ്രൈ ഡോക് വരുന്നു; നിർമാണോദ്ഘാടനം ഇന്ന്

text_fields
bookmark_border
കൊച്ചി: അന്താരാഷ്ട്ര ഷിപ്പിങ് ഹബ്ബുകളോട് കിടപിടിക്കുന്ന ശക്തിയായി രാജ്യത്തെ മാറ്റുന്ന ഡ്രൈ ഡോക് കൊച്ചി കപ്പൽശാലയിൽ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കി​െൻറ നിർമാണോദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 2.15ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവഹിക്കും. 1799 കോടി ചെലവിൽ പൂർത്തിയാവുന്ന ഡ്രൈ ഡോക് വിമാനവാഹിനി കപ്പലുകളും അതിസങ്കീർണമായ എൽ.എൻ.ജി കാരിയറുകളും നിർമിക്കാൻ ശേഷിയുള്ളതാണ്. ഒരേസമയം വമ്പൻ കപ്പലുകളും ചെറുനൗകകളും നിർമിക്കാൻ കഴിയുന്ന ഡോക്കിന് 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുണ്ട്. ഓൾഡ് തേവര റോഡിൽ കപ്പൽ ശാലയുടെ കൈവശമുള്ള 30 ഏക്കർ സ്ഥലത്താണ് പുതിയ ഡോക് വരുന്നത്. 2021 മേയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഡ്രൈ ഡോക് നിലവിൽ വരുന്നതോടെ 600 ടൺ ശേഷിയുള്ള ക്രെയിനാണ് സ്ഥാപിക്കുക. നിലവിെല ക്രെയിൻ 300 ടണ്ണാണ്. പുറമെ 75 ടൺ വീതം ശേഷിയുള്ള രണ്ട് ക്രെയിനുമുണ്ടാകും. മേക്ക് ഇൻ ഇന്ത്യ, സാഗർമാല പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഡ്രൈ ഡോക് നിർമാണം. കൂറ്റൻ കപ്പലുകളുടെ നിർമാണത്തിൽ 0.4 ശതമാനം മാത്രമാണ് നിലവിൽ ഇന്ത്യയുടെ വിഹിതം. കൊച്ചിയിലെ പുതിയ ഡ്രൈ ഡോക് പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഇത് നാലുശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. കൊളംബോ, സിംഗപ്പൂർ, ദുൈബ തുടങ്ങിയ ഷിപ്പിങ് ഹബ്ബുകളോട് മത്സരിക്കാനുള്ള ആദ്യപടികൂടിയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൊച്ചിയിൽ ഉയരുന്ന ഡ്രൈ ഡോക്. ഓഹരി വിൽപനയിലൂടെ സമാഹരിച്ച 942 കോടികൂടി ചെലവിട്ട് ഡ്രൈ ഡോക് ഉൾപ്പെടെ രണ്ട് വൻ പദ്ധതിയാണ് നടപ്പാക്കുക. ആദ്യ പദ്ധതിയായ ഇൻറർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി നിർമാണം ആരംഭിച്ചുകഴിഞ്ഞു. നിലവിൽ കപ്പൽശാലയിൽ രണ്ട് ഡ്രൈ ഡോക്കാണുള്ളത്. 225 മീറ്റർ നീളവും 43 മീറ്റർ വീതിയുമുള്ള ഒരുഡോക്കിൽ കപ്പൽ നിർമാണവും 270 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള രണ്ടാമത്തേതിൽ അറ്റകുറ്റപ്പണിയും നടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story